മനുഷ്യജാലിക: എസ്.കെ.എസ്.എസ്.എഫ് രാഷ്ട്രരക്ഷാ യാത്ര 22ന്
കല്‍പ്പറ്റ: രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ജനുവരി 26ന് കല്‍പ്പറ്റയില്‍ നടക്കുന്ന മനുഷ്യജാലികയുടെ പ്രചാരണാര്‍ഥം എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഹിയുദ്ദീന്‍ കുട്ടി യമാനി നയിക്കുന്ന രാഷ്ട്രരക്ഷാ യാത്ര 22, 23, 24 തിയതികളിലായി നടക്കും.
അബ്ദുല്‍ലത്തീഫ് വാഫി, ശറഫുദ്ധീന്‍ നിസാമി (വൈസ് ക്യാപ്റ്റന്‍മാര്‍) അയ്യൂബ് മാസ്റ്റര്‍ (ഡയരക്ടര്‍ ) സാജിദ് മൗലവി (അസിസ്റ്റ്ന്‍ഡ് ഡയരക്ടര്‍ ) ഷാഹിദ് ഫൈസി (കോഡിനേറ്റര്‍) ശിഹാബ് റിപ്പണ്‍ (അസിസ്റ്റന്റ് കോഡിനേറ്റര്‍) എന്നിവര്‍ യാത്രയെ നയിക്കും ചെയ്യും.
യാത്ര 22ന് നിരവില്‍ പുഴയില്‍ നിന്ന് ആരംഭിച്ച് വിവിധ ക്ലസ്റ്റര്‍ കേന്ദ്രങ്ങളായ വെള്ളമുണ്ട 84, തരുവണ, നാലാംമൈല്‍, 24, കാട്ടികുളം, മാനന്തവാടി, തലപ്പുഴ, പേരിയ എന്നീ സ്വീകരണ കേന്ദ്രങ്ങളിലൂടെ 7 മണിക്ക് വാളാട് സമാപിക്കും. സമാപനസമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രഭാഷണം നടത്തും. 23ന് ബുധനാഴ്ച രാവിലെ ഒന്‍പതിന് ഈസ്റ്റ്‌കെല്ലൂരില്‍ നിന്ന് ആരംഭിച്ച് പനമരം, പുല്‍പ്പള്ളി, ബീനാച്ചി, ബത്തേരി, നായ്‌ക്കെട്ടി, ചുള്ളിയോട്, അമ്പലവയല്‍, വടുവഞ്ചാല്‍, മേപ്പാടി, വൈത്തിരി, എന്നീ സ്വീകരണ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് പൊഴുതനയില്‍ സമാപിക്കും. സമാപനസമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. 24ന് വ്യാഴാഴ്ച രാവിലെ 9ന് പന്തിപ്പൊയില്‍ നിന്ന് ആരംഭിച്ച് പടിഞ്ഞാറത്തറ, മില്ലുമുക്ക്, കാവുംമന്ദം, പിണങ്ങോട്, കല്‍പ്പറ്റ, മുട്ടില്‍, മീനങ്ങാടി, മില്ലുമുക്ക് എന്നീ സ്വീകരണ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തി കമ്പളക്കാട് സമാപിക്കും. സമാപനസമ്മേളനത്തില്‍ എസ്.വൈ.എസ് ജില്ലാപ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ മുഖ്യപ്രഭാഷണം നടത്തും.
വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ഒരു മണിക്കൂര്‍ സമയം പ്രമേയ പ്രഭാഷണങ്ങള്‍ നടക്കും. ഇന്ന് ജുമുഅക്ക് ശേഷം രാഷ്ട്രരക്ഷ ജാഥയുടെ സന്ദേശ പ്രഭാഷണം ഖത്തീബുമാര്‍ പള്ളികളില്‍ നടത്തണമെന്ന് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മുഹ്യുദ്ദീന്‍ കുട്ടി യമാനി, അയ്യൂബ് മാസ്റ്റര്‍, അബ്ദുല്‍ ലത്തീഫ് വാഫി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."