തലവരിപ്പണം നിര്‍ത്തലാക്കാന്‍ വിജിലന്‍സ് സെല്‍ രൂപീകരിക്കണം: എം.എസ്.എഫ്
തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളില്‍ തലവരിപ്പണം വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ വിജിലന്‍സിന് കീഴില്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന് ജസ്റ്റിസ് ദിനേശന് കമ്മിഷന് മുന്‍പാകെ എം.എസ്.എഫ് ആവശ്യപ്പെട്ടു.
കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന് ഹിയറിങ്ങിലാണ് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ ധരിപ്പിച്ചത്.
വിദ്യാര്‍ഥി സംഘടനകള്‍ക്കായി നടത്തിയ ആദ്യ ഹിയറിങ്ങില്‍ കമ്മിഷന് അംഗങ്ങളായ ജസ്റ്റിസ് കെ.കെ ദിനേശന്, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ.കെ.എന്‍ കുറുപ്പ്, കേരളാ ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ മെമ്പര്‍ ഡോ.ആര്.വി.ജി മേനോന് എന്നിവര്‍ക്ക് മുന്‍പാകെ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ശരീഫ് വടക്കയില്‍, സെക്രട്ടറി നിഷാദ് കെ സലിം എന്നിവര്‍ ഹാജരായി. ഇതര വിദ്യാര്‍ഥി സംഘടനകള്‍ക്കായുള്ള ഹിയറിങ് വരും ദിവസങ്ങളില്‍ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."