ശാസ്ത്രസാങ്കേതിക പദങ്ങള്‍ക്ക് മലയാള പദങ്ങള്‍ കണ്ടെത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പദങ്ങള്‍ക്ക് മലയാള പദങ്ങള്‍ കണ്ടെത്താന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിലൂടെ മാത്രമേ മലയാള ഭാഷ വികസിക്കൂ. ഭാഷയുടെ നവീകരണവും ഇതിലൂടെ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍വവിജ്ഞാനകോശം പതിനേഴാം വാല്യം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇംഗ്ലീഷ് പദങ്ങള്‍ക്കെല്ലാം തമിഴില്‍ സമാന പദങ്ങളുണ്ട്. അതാണ് തമിഴ് ഭാഷയുടെ വികസനത്തിന് അടിസ്ഥാനം.
ബോയിലിങ് പോയിന്റിന് അവര്‍ തിളനില എന്ന വാക്ക് ഉപയോഗിക്കുന്നു. അത് കേള്‍ക്കുമ്പോള്‍ മലയാളിക്കും മനസിലാകും. അതേസമയം ബോയിലിങ് പോയിന്റിന് നാം നല്‍കിയിരിക്കുന്ന പദം ക്വദനാങ്കം എന്നാണ്. എളുപ്പത്തില്‍ അറിയാന്‍ കഴിയുന്ന വാക്കുകളെ ബുദ്ധിമുട്ടുള്ള സംസ്‌കൃത വാക്കുകള്‍ കൊണ്ട് പകരം വയ്ക്കരുത്. ഇത്രയും നാളായിട്ടും സിഡിയ്ക്ക് മലയാളം വാക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റോബോട്ടിനും നമുക്ക് മലയാളമില്ല. തമിഴര്‍ റോബോട്ട് എന്ന് കേട്ടാല്‍ യന്തിരന്‍ എന്ന് ഉടന്‍ പറയും. മനസുവച്ചാല്‍ നമുക്കും നല്ല മലയാള പദങ്ങള്‍ കണ്ടെത്താനാവും. സര്‍വവിജ്ഞാനകോശം തയാറാക്കുന്നവര്‍ ഇക്കാര്യം മനസില്‍ വയ്ക്കണം. ഭാഷ അല്ല അറിവ്. അറിവ് പകരാനുള്ള മാധ്യമമാണ് ഭാഷ. പലപ്പോഴും ഇത് മറക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നവകേരള നിര്‍മിതിയും വൈജ്ഞാനിക സമ്പത്തിന്റെ പ്രയോഗവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഡോ. എ.ആര്‍. രാജന്‍ അധ്യക്ഷനായി.
സര്‍വവിജ്ഞാനകോശം പുതിയ വാല്യം കേരള പി.എസ്.സി അംഗം ആര്‍. പാര്‍വതിദേവി മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം പ്രൊഫ.കെ.എന്‍ ഗംഗാധരന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എം. ശശിധരന്‍, അസി. എഡിറ്റര്‍ അനിരുദ്ധന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."