ഐ.ടി നഗരത്തില്‍ സ്ഥാപിച്ച കാമറകള്‍ പണിമുടക്കിയിട്ട് ഒരാണ്ട്
അന്‍സാര്‍ തുരുത്ത്
കഴക്കൂട്ടം: ഐ.ടി നഗരത്തിന്റെ സുരക്ഷ മുന്നില്‍ കണ്ട് കൊണ്ട് ഒന്നര വര്‍ഷം മുന്‍പ് സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ കണ്ണടച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു.
കൊട്ടും പാട്ടുമായി ഏറെ ആഘോഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ നിരവധി പേര്‍ ത്യാഗം ചെയ്ത് നടപ്പാക്കിയ പദ്ധതിയാണ് ഏറേ നാളായി മിഴി തുറക്കാതെ തുരുമ്പെടുത്ത് നശിച്ചിരിക്കുന്നത്. കഴക്കൂട്ടത്തെ വ്യാപാരികളും വ്യാപാര സംഘടനകളും വിവിധ ബാങ്കുകളെയും സഹകരിപ്പിച്ച് കഴിഞ്ഞ ഒന്നര വര്‍ഷം മുന്‍പ് കഴക്കൂട്ടം പൊലിസ് ഐ.ടി നഗരത്തിന്റെ സുരക്ഷയും മറ്റും മുന്നില്‍ കണ്ട് കൊണ്ട് ജനത്തിന് ഏറെ പ്രതീക്ഷയും കൊടുത്ത് നടപ്പിലാക്കിയ പദ്ധതിയാണ് ഇന്ന് ഒന്നുമല്ലാത്ത അവസ്ഥയിലായത്. പൊലിസിന്റെ അഭ്യര്‍ത്ഥന മാനിച്ച് രംഗത്തെത്തിയ വ്യാപാരികളും ബാങ്കുകളുമാണ് സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതിന്റെ ചിലവ് പൂര്‍ണമായും വഹിച്ചത്.
ഗുണ്ടാ ആക്രമണം, മോഷണം, സ്ത്രീകള്‍ക്ക് നേരേയുള്ള ആക്രമണം, സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടവുമൊക്കെ സ്ഥിരം സംഭവമായതോടെയാണ് പൊലിസ് ഈ വഴിയിലേക്ക് നീങ്ങിയത്. കാര്യവട്ടം ജങ്ഷന്‍ ,കാര്യവട്ടം കാംപസ്, ഇന്‍ഫോസിസ്, ടെക്‌നോപാര്‍ക്ക്, ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെട്ടു റോഡ് ജങ്ഷന്‍, സി.എസ്.ഐ ആശുപത്രി ,എ.ജെ ആശുപത്രി പൊലിസ് സ്റ്റേഷന് മുന്‍വഷം മറ്റ് തിരക്കുള്ള ജങ്ഷനുകള്‍ക്ക് സമീപമൊക്കെയാണ് സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചത്.
കാമറ സ്ഥാപിച്ച് മാസങ്ങള്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ ഇതില്‍ പകുതിയോളം കാമറകള്‍ പണിമുടക്കിരുന്നു. ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ സ്ഥാപിച്ച മുഴുവന്‍ കാമറകളും പ്രവര്‍ത്തനരഹിതമായി.
ഈ കാമറകളിലൂടെ ലഭിക്കുന്ന കാഴ്ചകള്‍ കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മിഷണറുടെ ഓഫിസില്‍ സ്ഥാപിച്ച സ്‌ക്രീനില്‍ കാണുന്ന രീതിയിലായിരുന്നു തുടക്കത്തില്‍. 24 മണിക്കൂറും ഈ സ്‌ക്രീനില്‍ ലഭിക്കുന്ന കാഴ്ചകള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേകം പൊലിസ് ഉദ്യോഗസ്ഥനെയും നിയമിച്ചിരുന്നു.
എന്നാല്‍ ഇതൊക്കെ അവസാനിച്ചിട്ട് നാളുകളേറയായി. യഥാസമയം ഇതിന്റെ പ്രവര്‍ത്തനത്തില്‍ സംഭവിച്ച കേടുപാടുകള്‍ അതാത് സമയങ്ങളില്‍ ചെയ്യ്ത് തീര്‍ക്കുന്നതിലുള്ള അലസതയും കാലതാമസവുമാണ് ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച കാമറകള്‍ പ്രവര്‍ത്തനരഹിതമാകാന്‍ കാരണം.
അതീവ സുരക്ഷാ സംവിധാനങ്ങള്‍ വേണ്ട പ്രദേശമാണ് കഴക്കൂട്ടം ഐ.ടി നഗരവും അതേപോലെ പരിസര പ്രദേശങ്ങളും.എന്നാല്‍ പൊലിസും മറ്റ് ബന്ധപ്പെട്ടവരും ഇതിനെ ഇപ്പോഴും നിസാരമായാണ് കണ്ട് വരുന്നത് പൊലിസ് അറിയുന്നതും അറിയാത്തതുമായ ചെറുതും വലുതുമായ നിരവധി അനിഷ്ട സംഭവങ്ങളാണ് ഇന്നും നഗരത്തില്‍ നടന്ന് വരുന്നത്. കൂടുതലും ടെക്കികളായ വനിതകളാണ് വിവിധ തരത്തിലുള്ള ആക്രമണത്തിന് ഇരയാകുന്നത്. നല്ലൊരു ശതമാനം പേരും അഭിമാനമോര്‍ത്ത് സ്റ്റേഷനില്‍ പരാതിയുമായി പോകാറില്ല.
ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പൊലിസ് ഏറെ പരിശ്രമം നടത്തി നഗരം കാമറ കണ്ണുകളുടെ നീരിക്ഷണത്തിലായത്. കാമറ സ്ഥാപിച്ച് ആറ് മാസം വരെ നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വരെ പൊലിസിന് പിടികൂടാനായിട്ട്.
കാമറ പ്രവര്‍ത്തനം നിര്‍ത്തിവര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ക്ക് ഇപ്പോഴും മൗനം മാത്രമാണ്. പദ്ധതി നടപ്പിലാക്കുന്നതിന് ലക്ഷങ്ങള്‍ സംഭാവനകള്‍ നല്‍കിയ വ്യാപാരികളും അതേപോലെ മറ്റ് സ്ഥാപനങ്ങളും ഏറെ വിഷമത്തിലാണ്. ഇതിനെ കുറിച്ച് പൊലിസിനോട് ചോദിച്ചാല്‍ വ്യക്തമായ മറുപടി കിട്ടാറില്ല ഇവര്‍ക്ക്. കാമറ സ്ഥാപിക്കാന്‍ കാണിച്ച ആവേശം കാമറകളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പൊലിസിന് പരാജയം തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."