പ്രതികള്‍ക്കെതിരേ എന്‍ഫോഴ്സ്മെന്റിന് നടപടി തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: മലബാര്‍ സിമന്റ്സിലേക്ക് ഫ്ളൈ ആഷ് , പാക്കിങ് ബാഗ് എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിലെ പ്രതികള്‍ക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നടപടി തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ കേസില്‍ കുറ്റപത്രം നല്‍കുന്നതിന് കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു.
മലബാര്‍ സിമന്റ്സ് അഴിമതിക്കേസിലെ പ്രതികള്‍ക്കെതിരേ സാമ്പത്തിക വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയാരംഭിച്ചതിനെതിരേ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസിലെ പ്രതികളായ മുംബൈയിലെ ഋഷി പാക്കേഴ്സ് മാനേജിങ് ഡയറക്ടര്‍ ഹര്‍ഷിദ് ബി. പട്ടേല്‍, എ.ആര്.കെ വുഡ്സ് ആന്‍ഡ് മെറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. വടിവേലു എന്നിവരാണ് ഹരജി നല്‍കിയിരിക്കുന്നത്.
കോഴിക്കോട് സബ് സോണല്‍ ഓഫിസില്‍ ഹാജരാകാനാണ് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ നിര്‍ദേശിക്കുന്നതെന്നും തുടര്‍ച്ചയായി ഇങ്ങനെയെത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമപ്രകാരം നടപടി സാധ്യമാണെന്നു വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."