HOME
DETAILS

തീരദേശ ചട്ടലംഘനം: ലൈഫ് പദ്ധതിയിലും കരിനിഴല്‍

  
backup
February 11 2020 | 18:02 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%9a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b4%82%e0%b4%98%e0%b4%a8%e0%b4%82-%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%aa%e0%b4%a6

 


കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ച് പടുത്തുയര്‍ത്തിയ കെട്ടിടങ്ങള്‍ക്കുമേല്‍ ഇടിത്തീയാവുകയാണ് സുപ്രിംകോടതി ഉത്തരവ്. മുന്‍പിന്‍ നോക്കാതെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവന്ന നിലപാടുതന്നെയാണ് കോടതിയെ ചൊടിപ്പിച്ചിരിക്കുന്നതെന്നു വ്യക്തം.
കോടതി നിര്‍ദേശ പ്രകാരം വ്യക്തമായ കണക്കുകള്‍ നല്‍കിയാല്‍ പത്തു ജില്ലകളില്‍ 65 വന്‍ മുതലാളിമാരുടേതുള്‍പ്പെടെ ഏതാണ്ട് ഇരുപതിനായിരത്തോളം അനധികൃത നിര്‍മാണങ്ങള്‍ അതില്‍ ഉള്‍പ്പെടും.
ആറ് കോര്‍പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും 245 പഞ്ചായത്തുകളിലുമായാണ് നിയമലംഘനങ്ങള്‍. ഇതില്‍ ഭൂരിഭാഗവും മത്സ്യബന്ധന തൊഴിലാളികളുടേതാണ്. സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍പെടുത്തിയുള്ള കെട്ടിടങ്ങളും കൂട്ടത്തില്‍ നിരവധിയുണ്ട്.
സമഗ്ര ദ്വീപ് പരിപാലന പദ്ധതിയും സി.ആര്‍.ഇസെഡ് -3 എ യും ഒഴികെയുള്ള വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ ഇളവുനേടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ തന്നെ ഉദാഹരണമാണ്. ഇത്തരം കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവന്നാലും പുതിയ താമസസൗകര്യം ഒരുക്കുന്നത് വലിയ വെല്ലുവിളി അല്ല. എന്നാല്‍ മറ്റ് കെട്ടിടങ്ങള്‍ പൊളിക്കേണ്ട സാഹചര്യമുണ്ടാവുന്നത് സംസ്ഥാനത്തിന് ചിന്തിക്കാന്‍ പോലുമാവില്ല. ലൈഫ് പദ്ധതിയുടെ പരിധിയിലൂടെ വന്‍കിട കെട്ടിടങ്ങളെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിനു സര്‍ക്കാര്‍ മുതിര്‍ന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
കോസ്റ്റല്‍ ഡിസ്ട്രിക്ട് കമ്മറ്റികള്‍ രൂപീകരിച്ചാണ് അതത് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുപ്രകാരം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കലക്ടര്‍മാര്‍ അനധികൃത നിര്‍മാണങ്ങളുടെ പട്ടിക തയാറാക്കിയത്. റിസോര്‍ട്ടുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും പുറമേ ഇതില്‍ നിരവധി ആരാധനാലയങ്ങളും വിദ്യാലയങ്ങളും ആശുപത്രികളും ഉള്‍പ്പെടുന്നുണ്ട്. തീരദേശ നിയമത്തിലെ മൂന്നാം സോണിലുള്ള കെട്ടിടങ്ങള്‍ക്ക് പരിരരക്ഷ ഇല്ലെന്നാണ് മരട് സംഭവം വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കെട്ടിടങ്ങളാണ് ഇനിവരാനുള്ള ലിസ്റ്റിലെന്നിരിക്കേ കാര്യങ്ങള്‍ കുഴഞ്ഞുമറിയും.
കോടതിയുടെ കര്‍ശന നിലപാടാണ് മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കാരണമായതെങ്കില്‍ വരാനിരിക്കുന്നത് അതിലും ഭീകരമായ പ്രശ്‌നങ്ങളായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  23 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  23 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  23 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  23 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  23 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago