HOME
DETAILS

ലൗ ജിഹാദ് ' നാടകവുമായി താമരശേരി രൂപത

  
backup
February 11 2020 | 18:02 PM

love-jihad-thamarasserry-roopata

 

നാടകത്തിനെതിരേ പ്രതിഷേധം ശക്തം
കുറ്റ്യാടി: കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഉണ്ടെന്ന് സ്ഥാപിക്കാന്‍ നാടകവുമായി താമരശേരി രൂപത. 'പ്രണയ മന്ത്രം' എന്ന നാടകമാണ് ലൗ ജിഹാദ് സ്ഥാപിച്ചെടുക്കാന്‍ രൂപതയുടെ നിര്‍ദേശപ്രകാരം അവതരിപ്പിക്കുന്നത്. സിറോ മലബാര്‍ സഭ കഴിഞ്ഞ ദിവസങ്ങളില്‍ ആരോപിച്ചത് പോലെ 'ലൗ ജിഹാദ്' തന്നെയാണ് നാടകത്തിന്റെ ഇതിവൃത്തം. ഇസ്‌ലാം മതത്തേയും മുസ്‌ലിംകളെയും അധിക്ഷേപിക്കുന്ന നാടകത്തില്‍ സമുദായത്തെ ഒന്നടങ്കം വളരെ മോശമായ രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. രൂപതയുടെ കീഴിലുള്ള പള്ളികളിലെ പെരുന്നാള്‍ ആഘോഷത്തിനോടനുബന്ധിച്ചാണ് നാടകാവതരണം നടന്നുവരുന്നത്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ഏഴിന് മരുതോങ്കരയിലെ മുള്ളന്‍കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാളാഘോഷത്തിലാണ് നാടകം അരങ്ങേറിയത്. രൂപതയുടെ കീഴിലുള്ള മുക്കം പൂല്ലൂരാംപാറ ഇടവകയുടെ തിരുനാളിനായിരുന്നു ആദ്യ അവതരണം. പേരാമ്പ്ര സ്വദേശിയായ രാജീവന്‍ മമ്മളിയാണ് നാടകം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
അതേസമയം മുസ്‌ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന നാടകത്തിനെതിരേ ശക്തമായ പ്രതിഷേധം പ്രദേശത്ത് ഉയര്‍ന്നിട്ടുണ്ട്. നാളിതുവരെ എല്ലാ മത വിശ്വാസികളും സമാധാനത്തോടെയും ഐക്യത്തോടെയും കഴിഞ്ഞുപോരുന്നിടത്ത് യാതൊരു കാരണവുമില്ലാതെ ഒരു മതത്തെ സംശയത്തിന്റെ മറയില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം. സാമുദായിക സ്പര്‍ധ വളര്‍ത്തുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമാണ് നാടകത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ഫെറോന പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ക്കിടയിലും വിശ്വാസികള്‍ക്കിടയിലും തന്നെ നാടകത്തിനെതിരേ ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നിട്ടും ചില ക്രൈസ്തവ സഭകളും സംഘ്പരിവാറും കുപ്രചരണങ്ങള്‍ തുടരുകയാണ്.
സംഭവത്തില്‍ മുള്ളന്‍കുന്ന്, നിടുവാല്‍, സെന്റര്‍മുക്ക് എന്നിവിടങ്ങളിലെ സംയുക്തമഹല്ല് ഭാരവാഹികള്‍ ഫെറോന പള്ളി വികാരിയേയും കമ്മിറ്റിയേയും പ്രതിഷേധം അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന നാടകം നിര്‍ത്തി വയ്ക്കണമെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago