HOME
DETAILS
MAL
പ്രതികരണ മര്യാദ മറന്ന ചില രാഷ്ട്രീയക്കാര്‍
backup
March 01 2017 | 19:03 PM
എന്തിനുമേതിനും പ്രതികരിച്ചു തങ്ങളുടെ സജീവത അറിയിക്കുകയാണു ചില ഉന്നത രാഷ്ട്രീയനേതാക്കള്‍ വരെയുള്ളവര്‍. പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടികിട്ടാപ്പുള്ളികളായി വിലസിയിരുന്ന പള്‍സര്‍ സുനിയെയും വിജീഷിനെയും കീഴടങ്ങാനെത്തിയപ്പോള്‍ കോടതിയില്‍നിന്നു പിടിച്ചിറക്കിക്കൊണ്ടുപോയ രീതിയെ അപലപിച്ച് ചില ഉന്നത നേതാക്കളുടെ പ്രതികരണം കേട്ടു ലജ്ജിച്ചു തലകുനിക്കേണ്ട അവസ്ഥയാണ്.
പൊലിസിനെ വെട്ടിച്ചു ഒളിച്ചുനടന്നവരെ പിടിക്കുമ്പോള്‍ സല്കാരത്തിനു ക്ഷണിക്കുമ്പോലെ വളരെ മാന്യതയോടെ പെരുമാറണമെന്നാണോ ഈ നേതാക്കളൊക്കെ പറയുന്നത്. ഇത്രയൊക്കെ മാന്യതയേ ഇവരൊക്കെ അര്‍ഹിക്കുന്നുള്ളു. അവരെ പിടികൂടാനായല്ലോയെന്ന് അഭിമാനത്തോടെ പൊലിസിനെ അഭിനന്ദിക്കേണ്ടതിനു പകരം ഇവിടെയും നെറികെട്ട രാഷ്ട്രീയം കളിക്കുന്നതു ലജ്ജാകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."