സഊദി ഗ്രീന്‍ കാര്‍ഡ്: വിദേശനിക്ഷേപകര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മാത്രമെന്ന് സൂചന
ദമ്മാം: സഊദിയില്‍ നടപ്പാക്കുന്ന സ്ഥിരംതാമസ സംവിധാനമായ ഗ്രീന്‍ കാര്‍ഡ് രാജ്യത്തെ വിദേശ നിക്ഷേപകര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മാത്രമെന്ന് സൂചന. ശൂറാ കൗണ്‍സില്‍ സാമ്പത്തികകാര്യ കമ്മിറ്റി വൈസ് പ്രസിഡന്റ് ഫഹദ് ബിന്‍ ജുമായാണ് ഇത് വെളിപ്പെടുത്തിയത്. ഉടന്‍ തന്നെ ഇത് സംബന്ധിച്ച വിശദമായ പ്രഖ്യാപനം ഉടന്‍ വരുമെങ്കിലും അന്തിമ തീരുമാനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. ഇതിനായി വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വിഭാഗം പഠനങ്ങള്‍ നടത്തുകയാണ്. വിദേശികളുടെ പക്കല്‍ നിന്നും രാജ്യം കനത്ത രീതിയിലുള്ള നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. നിലവില്‍ രാജ്യത്തുള്ള വിദേശികളില്‍ ഏറിയപങ്കും ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുകയാണ്. അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡിനു സമാനമായ രീതിയിലായിരിക്കും ഇത് അവതരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീന്‍ കാര്‍ഡ് നടപ്പിലാക്കുന്നതോടെ വിദേശികള്‍ പുറത്തേക്കയയ്ക്കുന്ന പണം കുത്തനെ താഴുകയും ഇതിലൂടെ പത്ത് ബില്യന്‍ ഡോളറാണ് സഊദി ലക്ഷ്യമിടുന്നത്. കൂടാതെ ബില്യണ്‍ കണക്കിന് ഡോളര്‍ വിദേശ നിക്ഷേപവും ലക്ഷ്യമിടുന്നുണ്ട്. നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ് സമ്പ്രദായം മാറ്റിമറിക്കാനും ലക്ഷ്യമിടുന്നുണ്ട്. കൂടാതെ വിദേശികള്‍ക്ക് നിര്‍ബന്ധിത സകാത്തും വാറ്റ് സമ്പ്രദായവും നടപ്പാക്കാനും പദ്ധതിയുണ്ട്.
ഗ്രീന്‍ കാര്‍ഡ് നടപ്പില്‍ വരുത്തുന്നതിന് മുന്‍പ് നിയമപരമായ എല്ലാ വശങ്ങളും പഠനവിധേയമാക്കുമെന്ന് മറ്റൊരു അംഗമായ അവാദ് അല്‍ അസീരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."