HOME
DETAILS
MAL
മെഹറിനുവേണ്ടി വാദിക്കുന്നവര്‍ പാക് അനുകൂലികളെന്ന് ഹരിയാന മന്ത്രി
backup
March 01 2017 | 19:03 PM
ചണ്ഡീഗഡ്: ഡല്‍ഹിയിലെ ലേഡി ശ്രീരാം കോളജ് വിദ്യാര്‍ഥിനിയും കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളുമായ ഗുര്മെഹറിനുവേണ്ടി വാദിക്കുന്നവര്‍ പാക് അനുകൂലികളാണെന്ന വിവാദ പരാമര്‍ശവുമായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്ജ്.
മെഹറിനുവേണ്ടി വാദിക്കുന്നവര്‍ പാക് അനുകൂലികളാണെന്ന വിവാദ പരാമര്‍ശത്തിന് പുറമെ ഇത്തരക്കാരെ രാജ്യത്തുനിന്ന് കല്ലെറിഞ്ഞ് ഓടിക്കണമെന്നും മന്ത്രി അറിയിച്ചു.
ഗുര്‍മെഹര്‍ കൗര്‍ ഒരു രക്തസാക്ഷിയുടെ മകളാണെന്നും ഇക്കാര്യത്തെ മാനിക്കണമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞതിന് പിന്നാലെയാണ് ഹരിയാനയിലെ ബി.ജെ.പി മന്ത്രിയുടെ വിവാദ പ്രസ്താവന വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."