വ്യാപാരികള്‍ സംഘടിച്ചു; തമിഴ്‌നാട്ടില്‍ പെപ്‌സി, കോള ഉല്‍പന്നങ്ങള്‍ വില്‍ക്കില്ല
ചെന്നൈ: തമിഴ്‌നാട്ടിലെ കടകളില്‍ ഇനി ബഹുരാഷ്ട്ര കുത്തകകളുടെ ഉല്‍പന്നങ്ങളായ പെപ്‌സി, കൊക്കകോള എന്നിവ ലഭിക്കില്ല. തമിഴ്‌നാട്ടിലെ വ്യാപാരി വ്യവസായി സംഘടനകളുടെ സംയുക്ത നിര്‍ദേശമനുസരിച്ചാണ് ഇവയുടെ വില്‍പന സംസ്ഥാനത്ത് നിര്‍ത്താന്‍ തീരുമാനിച്ചത്.
തമിഴ്‌നാട് ട്രെഡേഴ്‌സ് ഫെഡറേഷന്‍, തമിഴ്‌നാട് വണികര്‍ കൂട്ടമൈപ്പ് പേരവൈ എന്നീ സംഘടനകളെടുത്ത തീരുമാനത്തിന് മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥ സംഘവും പിന്തുണ പ്രഖ്യാപിച്ചു.
കോള ഉല്‍പന്നങ്ങള്‍ വില്‍ക്കില്ലെന്ന് തീരുമാനിച്ചതോടെ പ്രതിദിനം കോടികളുടെ നഷ്ടമാണ് കമ്പനികള്‍ക്ക് നേരിടേണ്ടി വരികയെന്നാണ് വിവരം. കുടിവെള്ളമില്ലാതെ ജനങ്ങള്‍ വലയുമ്പോള്‍ അധികാരികളുടെ തണലില്‍ ജലം ഊറ്റിയെടുത്തുള്ള ശീതള പാനീയ നിര്‍മാണം തടയുകയാണ് ബഹിഷ്‌കരണത്തിനു പിന്നിലെ പ്രധാന ലക്ഷ്യം. സ്വദേശി സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കാനും വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്.
തമിഴ്‌നാടിനെ ഇളക്കിമറിച്ച ജല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെയാണ് പെപ്‌സി, കൊക്കകോള ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ആദ്യമായി ഉയര്‍ന്നത്.
തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ആരോഗ്യത്തിനു ഹാനികരമായ സോഫ്റ്റ് ഡ്രിങ്കുകള്‍ വില്‍പന നടത്തില്ലെന്ന് വ്യാപാരികള്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇന്ത്യയിലെ സോഫ്റ്റ് ഡ്രിങ്ക് വിപണിയില്‍ 80 ശതമാനവും കൊക്കകോളയും പെപ്‌സിയുമാണ് കൈയടക്കിവച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."