ഡല്‍ഹി വെടിവെപ്പ്: ഒരാള്‍ പിടിയില്‍; ലക്ഷ്യമിട്ടത് യാദവിനെയല്ല, കൊല്ലപ്പെട്ടയാളെ തന്നെ; രാഷ്ട്രീയ പകപോക്കലല്ലെന്ന് പൊലിസ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ നരേഷ് യാദവിനും സംഘത്തിനും നേരെ നടന്ന വെടിവെപ്പില്‍ ഒരാള്‍ പിടിയില്‍. വെടിവെച്ചത് നരേഷ് യാദവിനെ ആയിരുന്നില്ലെന്നും കൊല്ലപ്പെട്ടയാള്‍ തന്നെയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യമെന്നും ഇയാള്‍ പറഞ്ഞതായി പൊലിസ് വ്യക്തമാക്കി. അശോക് മന് എന്നയാളെയാണ് അക്രമികള്‍ ലക്ഷ്യമിട്ടത്.
വെടിവെപ്പിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. അതേസമയം, അശോക് മന്നിന്റെ മകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. രാഷ്ട്രീയ പകപോക്കലാണെന്ന വാദവും പൊലീിസ് തള്ളി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
എന്നാല്‍ എം.എല്‍.എക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്നാണ് എ.എ.പി വൃത്തങ്ങള്‍ പറയുന്നത്. വിജയത്തിന് ശേഷം എ.എ.പി എം.എല്‍.എ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വെടിവെപ്പുണ്ടായത്. നരേഷ് യാദവ് സഞ്ചരിച്ച തുറന്ന കാറിന് നേരെ അക്രമികള്‍ നാല് റൗണ്ട് വെടിയുതിര്‍ത്തു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും നരേഷ് യാദവ് പറഞ്ഞു.
മെഹ്റൗലി എംഎല്‍എയാണ് നരേഷ് യാദവ്. വെടിവെപ്പില്‍ മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇയാള്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."