ഓസീസിനെതിരായ മെല്‍ബണ്‍ ഏകദിനം: പരമ്പര സ്വന്തമാക്കി ഇന്ത്യ
കേമരില്‍ കേമനാവാന്‍ കപ്പിത്താന്‍ വീണ്ടും
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ നിരയുടെ ടൈം ബോംബ് ഒന്നാം സ്ഥാനത്തെത്തി.
മുന്‍നായകന്‍ ധോണിയുടെ പഴുതടച്ച മുന്നേറ്റംമാണ് ഇന്ത്യയെ കരകയറ്റിയത്. ഫോം നഷ്ടത്തിന്റെ പേരില്‍ വിമര്‍ശകരുടെ പഴി കേട്ട ധോണി പരമ്പരതന്നെ തന്റേതാക്കി മാറ്റി .
ഫോം നഷ്ടപ്പെട്ടതിന്‍െ പേരില്‍ പലരില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിന്റെ എല്ലാ കടബാധ്യതകളും തീര്‍ക്കുന്ന തരത്തിലായിരുന്നു ഗ്രൗണ്ടില്‍ ധോണിയുടെ പ്രകടനം. ധോണിയെ പലരീതിയില്‍ കെണിയില്‍ ചാടിക്കാന്‍ ശ്രമിച്ച ഓസിസ് ബോളര്‍മാര്‍ക്കും കണക്കിനു കണ്ടറിഞ്ഞുതന്നെ കൊടുത്തുകൊണ്ടേയിരുന്നു.പരമ്പരയിലെ മൂന്ന് ഏകദിനത്തിലും ധോണി അര്‍ധസെഞ്ച്വറി നേടി.
ഓപ്പണര്‍മാരെ അതിവേഗം നഷ്ടമായിക്കൊണ്ടിരുന്ന ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ കോഹ്‌ലിധോണി സഖ്യമാണ് വിജയക്കൊടിപാറിപ്പിക്കാനുള്ള പ്രധാന കാരണക്കാര്‍. നായകന് പിന്നാലെ വന്ന കേദാര്‍ ജാദവ്, ധോണിയ്ക്ക് മികച്ച പിന്തുണ നല്‍കി. നായകന്‍ പുറത്തായതോടെ ധോണിക്ക് ഉറച്ച പിന്തുണയുമായി വന്നത് കേദാര്‍ ജാദവ് ആയിരുന്നു. പുറത്താകാതെ ഇരുവരും (ധോണി 87 റണ്‍സുമായും കേദാര്‍ ജാദവ് 61) റണ്‍സുമായും നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."