ഭാര്യയുടെ വാഹനമുപയോഗിച്ച് നിയമലംഘനം: ഭര്‍ത്താവിന് പിഴ
ജിദ്ദ: വിവാഹ മോചനമാവശ്യപ്പെട്ട ഭാര്യയോട് പ്രതികാരം ചെയ്യുന്നതിന് അവരുടെ ഉടമസ്ഥതയിലുള്ള കാര്‍ ഉപയോഗിച്ച ഭര്‍ത്താവിന് പിഴ. നേരത്തെ ഗതാഗത നിയമലംഘനം നടത്തിയ സംഭവത്തില്‍ യുവതിയുടെ പേരില്‍ രേഖപ്പെടുത്തിയ മുഴുവന്‍ പിഴകളും ട്രാഫിക് ഡയറക്ടറേറ്റ് യുവാവിന്റെ പേരിലേക്ക് മാറ്റി. എകദേശം മൂന്നു ലക്ഷം റിയാല്‍ വരെയായിരുന്നു പിഴചുമത്തിയത്.
സഊദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുവാദമില്ലെങ്കിലും പേരില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാം. നിയമലംഘനം നടത്തിയത് ഭര്‍ത്താവാണെന്ന് കണ്ടെത്തിയതോടെ പിഴ അദ്ദേഹത്തോടു അടക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ജിദ്ദ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ബ്രിഗേഡിയന്‍ സുലൈമാന്‍ അല്‍സകരിയ പറഞ്ഞു. 375 തവണ നിയമലംഘനം നടത്തി മൊബൈല്‍ നോട്ടിഫിക്കേഷന്‍ വന്നതോടെ അന്വേഷണം ആവശ്യപ്പെട്ട് നര്‍മൈന്‍ ജനുവരിയില്‍ ട്രാഫിക് അധികൃതരെ സമീപിക്കുകയായിരുന്നു. അന്വേഷണമാവശ്യപ്പെട്ട് നര്‍മൈന്റെ പിതാവും വീഡിയോ ക്ലിപ്പിലൂടെ രംഗത്തെത്തി. വിവാഹമോചനമാവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തതോടെയാണ് ഭര്‍ത്താവ് ഗതാഗത ലംഘനം നടത്തിയത്.
കേസ് ശ്രദ്ധയില്‍പെട്ടപ്പേള്‍ പരാതിക്കാരിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് തക്കതായ നടപടിയെടുത്തതായി ജിദ്ദ ഗതാഗത വകുപ്പ് മേധാവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."