HOME
DETAILS

വഖ്ഫ് ട്രൈബ്യൂണല്‍: സമസ്തയുടെ ആവശ്യം ഫെബ്രുവരി 28ന് മുന്‍പ് പരിഹരിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍, മുതവല്ലിമാരുടെ ധര്‍ണ മാറ്റിവച്ചു

  
backup
January 18 2019 | 13:01 PM

samastha-waqf-tribunal-kt-jaleel

മലപ്പുറം: കേരളാ വഖ്ഫ് ട്രൈബ്യൂണല്‍ ജഡ്ജിമാരെ നിയമിക്കുന്നതില്‍ സമസ്തയ്ക്കുണ്ടായ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി കെ.ടി ജലീലിന്റെ ഉറപ്പ്. ഫെബ്രുവരി 28ന് മുന്‍പ് ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി സമസ്ത നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു.

ഇതേത്തുടര്‍ന്ന് ശനിയാഴ്ച കോഴിക്കോട്ട് സമസ്തയുടെ കീഴിലുള്ള മഹല്ലുകളുടെ മുതവല്ലിമാര്‍ നടത്താനിരുന്ന ധര്‍ണ സമരം മാറ്റിവച്ചു.

ഇന്ന ആളാവണം എന്ന് സമസ്ത പറഞ്ഞിട്ടില്ല. നിഷ്പക്ഷമായി നില്‍ക്കുന്ന ഒരാളാവണമെന്ന നിര്‍ദേശമാണ് സമസ്ത മുന്നോട്ടുവച്ചത്. അത് തീര്‍ച്ചയായും സര്‍ക്കാര്‍ പരിഹരിക്കുമെന്നും കെ.ടി ജലീല്‍ പറഞ്ഞു. നിലവിലുള്ള ഒരാളെ മാറ്റിക്കൊണ്ടായിരിക്കും ഇതിനു പരിഹാരം കാണുകയെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ ഇടപെടല്‍ മൂലം ശരീഅത്ത് റൂള്‍ സര്‍ക്കാര്‍ ഉണ്ടാക്കി വിജ്ഞാപനം ചെയ്തതിലെ പിശകിലും പരിഹാരമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. അതില്‍ ചില പിശകുകളുണ്ടെന്ന് മുസ്‌ലിം സംഘടനകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും സമസ്തയുടെ അഭിപ്രായവും കേട്ടുവെന്നും ജലീല്‍ പറഞ്ഞു. ഇക്കാര്യത്തിലും ഇടപെട്ട് പരിഹാരമുണ്ടാവുമെന്ന് ജലീല്‍ ഉറപ്പുനല്‍കി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

latest
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago