കുടിയേറ്റക്കാരെ കൈകാര്യം ചെയ്യാന്‍ പുതിയ വകുപ്പ്
വാഷിങ്ടണ്‍:കുടിയേറ്റക്കാര്‍ ഉണ്ടാക്കുന്ന അക്രമങ്ങള്‍ക്ക് ഇരയാകുന്നവരെ സഹായിക്കാന്‍ പ്രത്യേക വകുപ്പ് ഉണ്ടാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിക്ടിംസ് ഓഫ് ഇമിഗ്രേഷന്‍ ക്രൈം എന്‍ഗേജ്‌മെന്റ്(വോയിസ്) എന്ന പേരിലാണ് പുതിയ വകുപ്പ് തുടങ്ങുക. യു.എസ് പ്രസിഡന്റായ ശേഷം ജനപ്രതിനിധി സഭയെ ആദ്യമായി അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. കുടിയേറ്റത്തെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് യോഗ്യതയുടെ മാനദണ്ഡത്തിലേക്ക് മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരോ ആഴ്ചയും കുടിയേറ്റക്കാര്‍ ഉണ്ടാക്കുന്ന അക്രമങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുകയാണ് വോയ്‌സിന്റെ ജോലി. കുടിയേറ്റക്കാരുടെ പട്ടികയും മുന്‍കാല ചരിത്രവും അടങ്ങുന്ന റെക്കോര്‍ഡും ഇവര്‍ തയാറാക്കും. നിയമപരമായും അല്ലാതെയും രാജ്യത്തെത്തിയവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തുക. അമേരിക്കന്‍ ആദര്‍ശത്തെ പുനരുജ്ജീവിപ്പിക്കുയാണ് തന്റെ ലക്ഷ്യം. ഇതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നും ട്രംപ് പറഞ്ഞു. വ്യാപകമായി ട്രംപ് വിരുദ്ധ വികാരം ഉയരുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീയ നയപ്രഖ്യാപനത്തിനുള്ള വേദിയാക്കി മാറ്റുകയായിരുന്നു ട്രംപ്.
നിലവിലുള്ള കുടിയേറ്റ നിയമത്തില്‍ സമഗ്രമായ അഴിച്ചുപണിയാണ് ട്രംപ് തന്റെ പ്രസംഗത്തിലൂടെ സൂചന നല്‍കിയത്.
നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള കുടിയേറ്റം അവസാനിപ്പിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള കുടിയേറ്റ പദ്ധതിക്കാണ് അമേരിക്ക തുടക്കമിടേണ്ടതെന്ന് ട്രംപ് പറഞ്ഞു. തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കാനും തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടാനും ഇതുപകരിക്കും. തൊഴില്‍ വൈദഗ്ധ്യമില്ലാത്തവര്‍ക്ക് അമേരിക്കയിലേക്കു പ്രവേശനം നല്‍കേണ്ടതില്ലെന്നതാണ് നിലപാട്.
കാനഡ,ആസ്‌ത്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള കുടിയേറ്റ പദ്ധതിയാണ് നടപ്പാക്കുന്നത്. യോഗ്യതയ്‌ക്കൊപ്പം തൊഴില്‍ വൈദഗ്ധ്യവും മുഖ്യ മാനദണ്ഡമാകും. യു.എസിലെത്തുന്നവര്‍ക്ക് സ്വന്തമായി വരുമാനമുണ്ടാക്കാനുള്ള ശേഷി വേണം.
എന്നാല്‍ ഇതിനു വിരുദ്ധമായ നിയമമാണ് അമേരിക്കയിലുള്ളത്.സാധാരണ പൗരന്മാരുണ്ടാക്കുന്ന പൊതുമുതല്‍ ധൂര്‍ത്തടിക്കുന്ന പദ്ധതിയാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഷനല്‍ അക്കാദമി ഓഫ് സയന്‍സിന്റെ കണക്കുപ്രകാരം അമേരിക്കന്‍ നികുതിദായകര്‍ നല്‍കുന്ന കോടിക്കണക്കിനുഡോളര്‍ പ്രതിവര്‍ഷം കുടിയേറ്റത്തിനായി നീക്കിവയ്ക്കുകയാണെന്നും ട്രംപ് പറഞ്ഞു.
തൊഴിലവസരങ്ങള്‍ തിരിച്ചുകൊണ്ടുവരുമെന്നും അമേരിക്കന്‍ തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ തൊഴില്‍ കരാറുകള്‍ റദ്ദാക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."