ചൈനയില്‍ രക്തപ്പുഴ ഒഴുക്കുമെന്ന് ഐ.എസ്
ബെയ്ജിങ്: ചൈനയില്‍ രക്തപ്പുഴ ഒഴുക്കുമെന്ന് ഐ.എസ് ഭീഷണി. ഐ.എസുമായി ബന്ധമുള്ള ചൈനയിലെ ഉയിഗൂര്‍ വംശജരിലെ തീവ്രവാദ സംഘമാണു ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഐ.എസ് പരസ്യമായി ചൈനയെ ലക്ഷ്യമിട്ട് പ്രസ്താവന ഇറക്കുന്നത്.
അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോയിലൂടെയാണു സംഘം ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്ക കേന്ദ്രമായുള്ള ഇന്റലിജന്‍സ് സംഘമാണുവാര്‍ത്ത പുറത്തുവിട്ടത്. ചൈനയിലേക്ക് ഉടന്‍ തിരിച്ചുവരുമെന്നും രാജ്യത്ത് രക്തപ്പുഴ ഒഴുക്കുമെന്നും വിഡിയോയില്‍ സംഘം മുന്നറിയിപ്പ് നല്‍കുന്നു.
ജനങ്ങള്‍ പറയുന്നതു മനസിലാക്കാത്ത ചൈനക്കാരേ, ഞങ്ങള്‍ ഖിലാഫത്ത് ഭടന്മാര്‍ അങ്ങോട്ടുവരുന്നുണ്ട്. ആയുധമുനകള്‍ കൊണ്ട് കാര്യങ്ങള്‍ ഞങ്ങള്‍ വെളിപ്പെടുത്തിത്തരാം. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കു വേണ്ടി ചൈനയില്‍ ഞങ്ങള്‍ രക്തപ്പുഴ ഒഴുക്കും. തുടങ്ങിയ ഭീഷണികളാണ് വിഡിയോയിലുള്ളത്.
നേരത്തെ, ഉയിഗൂര്‍ വംശജര്‍ താമസിക്കുന്ന പടിഞ്ഞാറന്‍ കസിന്‍ജിയാങ്ങില്‍ വിഘടനവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ ചൈന രംഗത്തെത്തിയിരുന്നു.
ആക്രമണം നടത്തുന്നവരെ ആഗോള ഭീകരസംഘങ്ങളുമായി ബന്ധപ്പെടുത്തി നേരിടാനും ചൈനീസ് നടപടികളുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."