സഊദിയുടെ ലേബര്‍ അറ്റാഷെ ഓഫിസ് ഇന്ത്യയില്‍ ആരംഭിക്കുന്നു
റിയാദ്: സഊദി മന്ത്രിസഭാ ഇന്ത്യയില്‍ അംഗീകരിച്ച ലേബര്‍ അറ്റാഷെ ഓഫിസുകള്‍ ഉടന്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും. ഇതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.
ഡല്‍ഹിയിലെ സഊദി എംബസിയിലാണ് ലേബര്‍ അറ്റാഷെ ഓഫിസ് തുറക്കുന്നത്. പാകിസ്താന്, ഈജിപ്ത്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സഊദി എംബസികളിലും അറ്റാഷെ ഓഫിസുകള്‍ തുറക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് സഊദിയിലേക്ക് ഏറ്റവും കൂടുതല്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളിലെ എംബസികളില്‍ ലേബര്‍ അറ്റാഷെ ഓഫിസ് തുറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയിലുള്ള സാമ്പത്തിക, വികസന സമിതി മാസങ്ങള്‍ക്ക് മുന്‍പുതന്നെ സഊദിയിലേക്ക് ഏറ്റവും കൂടുതല്‍ തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളില്‍ ഇത്തരം ഓഫിസുകള്‍ തുറക്കണമെന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനം കൈക്കൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."