സി.എ.എ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി പുതുച്ചേരിയും
പുതുച്ചേരി: പൗരത്വ നിയമ ഭേദഗതി (സി.എ.എ) പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കി പുതുച്ചേരി നിയമസഭ. ആറാമത്തെ സംസ്ഥാനമാണ് സി.എ.എയ്ക്കെതിരെ പ്രമേയം പാസാക്കുന്നത്.
നേരത്തെ കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സി.എ.എയ്ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.
പ്രത്യേക സെഷന് വിളിച്ചാണ് പ്രമേയം പാസാക്കിയത്. മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ ഇതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സി.എ.എ രാഷ്ട്രപതി ഒപ്പുവച്ച നിയമമാണെന്നും പുതുച്ചേരിക്കും ബാധകമാണെന്നും ചൂണ്ടിക്കാണിച്ച് ഫെബ്രുവരി 10ന് ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി മുഖ്യമന്ത്രി വി. നാരായണ സ്വാമിക്ക് കത്തെഴുതിയിരുന്നു. നിയമത്തെ ഒരു തരത്തിലും ചോദ്യംചെയ്യാനാവില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇത് തള്ളിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സഭ ചേര്‍ന്ന് പ്രമേയം തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."