പ്രണയം നടിച്ച് സ്വര്‍ണം തട്ടി: ഡി.വൈ.എഫ്.ഐ നേതാവ് സഹീദ് റൂമിക്കെതിരെ ആരോപണവുമായി യുവതി
കോഴിക്കോട്: പ്രണയം നടിച്ച് ഡി.വൈ.എഫ്.ഐ നേതാവ് സ്വര്‍ണവും പണവും തട്ടിയെന്നും തിരിച്ചു ചോദിക്കുമ്പോള്‍ നല്‍കുന്നില്ലെന്നും ആരോപിച്ച് യുവതി. സി.പി.എം വേദികളിലെ സ്ഥിര സാന്നിധ്യവും പ്രാസംഗികനുമായ സഹീദ് റൂമിക്കെതിരെയാണ് അരുണിമ ജയലക്ഷ്മി എന്ന യുവതി ഫെയ്‌സ്ബുക്കിലൂടെ ആരോപണമുന്നയിച്ചിരിക്കുന്നത്.
ഫാറൂഖ് കോളജില്‍ പഠിക്കുന്ന കാലത്ത് പ്രണയം നടിച്ച് അടുക്കുകയും കെയ്യിലുള്ള സ്വര്‍ണം പണയം വയ്പ്പിച്ച് വരെ പണം സ്വന്തമാക്കുകയും ചെയ്തു. പിന്നീട് പണം തിരിച്ചുനല്‍കാതെ പറ്റിക്കുകയും ചെയ്തു. ഒപ്പം മറ്റൊരാളെ കല്യാണം കഴിക്കുകയും സാമൂഹ്യമാധ്യമങ്ങളിലടക്കം തന്നെ ബ്ലോക്ക് ചെയ്യുകയുമുണ്ടായെന്നും യുവതി പറഞ്ഞു.
ഇങ്ങനെയൊക്കെ ചെയ്തിട്ട് കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ മുന്നില്‍ ബൈക്ക് നിര്‍ത്തി ഒരു ഉളുപ്പമില്ലാതെ ഹായ് എന്ന് പറയാന്‍ അവന്‍ കാണിച്ച തൊലിക്കട്ടിയാണ് ഇപ്പോള്‍ ഈ പോസ്റ്റിട്ടതിന്റെ കാരണമെന്നും അരുണിമ പറയുന്നു. വളര്‍ന്നു വരുന്ന ഒരു രാഷ്ട്രീയക്കാരന് ഇത്ര തൊലിക്കട്ടി ഉണ്ടായാല്‍ അത് നാടിന് അത്ര നല്ലതാകില്ലെന്നും യുവതി ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചു.
അരുണിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സുഹൃത്തായി ഇരുന്നവളോട് ഇല്ലാത്ത പ്രേമം അഭിനയിച്ച് ഫലിപ്പിച്ച് കുറച്ചധികം പൈസ തട്ടിയ ഒരാളെ കുറിച്ചാണ് ഈ എഴുത്ത്. ഇപ്പോള്‍ സഹീദ് റൂമി എന്ന പേരില്‍ അറിയപ്പെടുന്ന പ്രാസംഗികനും രാഷ്ട്രീയക്കാരനും ഗുജറാത്ത് ഡി വൈ എഫ് ഐ ക്കാരനും ഒക്കെയായ മുഹമ്മദ് സഹീദ് എന്ന പഴയ സുഹൃത്ത് ..ഫാറൂഖ് കോളേജില്‍ വെച്ച് തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് എത്തിച്ചത് അയാള്‍ തന്നെ ആയിരുന്നു.. ആയിടക്കാണ് അയാള്‍ ജാര്‍ഖണ്ഡിലെ ട്രൈബല്‍ ഏരിയയിലെ മാവോയിസ്റ്റുകളെ കുറിച്ച് പഠിക്കാനെന്നും പറഞ്ഞു പോയത്.. പോകാനുള്ള പൈസയും താമസിക്കാനുള്ള ചിലവിനുള്ള രൂപയും എന്നോട് കടമായി വാങ്ങിച്ചു.. പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ഞാന്‍ എന്റെ ഗോള്‍ഡ് വീട്ടുകാര്‍ അറിയാതെ പണയം വെച്ചാണ് അന്ന് പൈസ കൊടുത്തത് .. ഇതുകൂടാതെ പലപ്പോഴായി എന്നോട് ഇയാള്‍ പൈസ വാങ്ങിയിട്ടുണ്ടായിരുന്നു..
അയാള്‍ തിരിച്ചു വന്നപ്പോള്‍ ഞാന്‍ ഗോള്‍ഡ് തിരിച്ചെടുക്കാനായി പൈസ ചോദിച്ചെങ്കിലും ഇല്ലന്ന് പറഞ്ഞു ഒഴിഞ്ഞു . കുത്തബ്ദ്ധീന്‍ അന്‍സാരിയെ കുറിച്ച് പുസ്തകം എഴുതി അത് വിറ്റുപോയിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പൈസ തരാമോ എന്ന് വീണ്ടും ചോദിച്ചു .. പക്ഷെ തന്നില്ല.. ഞാന്‍ വളരെ ബുദ്ധിമുട്ടിയാണ് പണയം വെച്ചതിന്റെ പലിശ അടച്ചുകൊണ്ടിരുന്നത്. ആ സമയത്തും പ്രണയ നാടകത്തിനു കുറവൊന്നും അയാള്‍ വരുത്തിയിരുന്നില്ല..
വളരെ വൈകാതെ അയാള്‍ എന്റെ കൂടെ നില്‍ക്കാന്‍ ഇടയില്ലെന്നും ഒക്കെയും നാട്യങ്ങളാണെന്നും എനിക്ക് തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ അയാളുമായി വഴക്കിട്ടു .. ഇതെന്തൊരു ശല്യമാണെന്നാണ് അയാള്‍ അന്നവസാനം ഫോണില്‍ പറഞ്ഞത്.. ഒരിക്കല്‍ ആത്മാര്‍ത്ഥ സുഹൃത്ത് ആയിരുന്നിട്ട് പ്രേമമാണെന്നും പറഞ്ഞു വന്നിട്ട് ഇങ്ങനൊരു പെരുമാറ്റമാണ് അവനില്‍ നിന്നും ഉണ്ടായത്.
പണയത്തിലായിരുന്ന സ്വര്‍ണ്ണം തിരിച്ചെടുക്കാനാവാതെ നഷ്ട്ടപ്പെട്ടു. ആ വര്‍ഷം തന്നെ അയാള്‍ വിവാഹിതനായി.. ഞാന്‍ വീണ്ടും പൈസ തിരിച്ചു ചോദിച്ചു.. അയാള്‍ എന്നെ ഫേസ്ബുക്കില്‍ അടക്കം എല്ലായിടത്തും ബ്ലോക്ക് ചെയ്തു.. അവസാനം ഭാര്യയെ കോണ്ടാക്ട് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ കുറച്ചു പൈസ അക്കൗണ്ടില്‍ ഇട്ടുതന്നു.. ബാക്കി ഇനിയും കിട്ടാനുണ്ട്..
ഇതിനൊക്കെ പുറമെ എന്നെയും അവനെയും ചേര്‍ത്ത് അവന്‍ തന്നെ അവന്റെ പല ആണ്‍ സുഹൃത്തുക്കളോടും വളരെ മോശമായി സംസാരിച്ചിട്ടുണ്ടെന്നു ഞാന്‍ പലപ്പോഴായി അറിഞ്ഞു. അവന്‍ എന്നെപ്പറ്റി പറഞ്ഞ കഥകള്‍ കേട്ടിട്ട് പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ പി എച് ഡി ചെയ്യുന്ന അവന്റെ ഒരു ഫ്രണ്ട് എനിക്ക് ഫേസ്ബുക്കില്‍ മെസ്സേജ് അയച്ച് മോശം രീതിയില്‍ അപ്പ്രോച്ച് ചെയ്തു.
ഇപ്പോള്‍ എനിക്ക് ജോലിയുണ്ട് കോഴിക്കോട് ഒരു ആര്‍ട്ട് ഷോപ്പും ഉണ്ട് പഴയ അവസ്ഥയല്ലെന്നു പ്രത്യേകം പറയട്ടെ. ഇങ്ങനെയൊക്കെ ചെയ്തിട്ട് കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ മുന്നില്‍ ബൈക്ക് നിറുത്തി ഒരു ഉളുപ്പും ഇല്ലാതെ ഹായ് എന്ന് പറയാന്‍ അവന്‍ കാണിച്ച തൊലിക്കട്ടിയാണ് ഇപ്പൊള്‍ ഈ പോസ്റ്റിട്ടതിന്റെ കാരണം. വളര്‍ന്നു വരുന്ന ഒരു രാഷ്ട്രീയക്കാരന് ഇത്ര തൊലിക്കട്ടി ഉണ്ടായാല്‍ അത് നാടിന് അത്ര നല്ലതാകില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."