തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ധിച്ചു; കേന്ദ്ര സര്‍ക്കാറിനെ ലക്ഷ്യം വച്ച് മോഹന്‍ ഭഗവത്
നാഗ്പൂര്‍: രാജ്യത്തെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും വര്‍ധിച്ചതായി ആര്.എസ്.എസ് നേതാവ് മോഹന്‍ ഭഗവത്. രാജ്യത്ത് നടപ്പിലാക്കുന്ന നയങ്ങള്‍ എല്ലാവരെയും ബാധിക്കുന്നുണ്ട്. നിങ്ങളുടെയോ അല്ലെങ്കില്‍ എന്റെയോ കാരണത്താലല്ല ഇങ്ങനെ സംഭവിക്കുന്നത്. പക്ഷെ നമ്മളെല്ലാവരും അതിന്റെ ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരുന്നു. നാഗ്പൂരിലെ പ്രകാര് സമാജ ജാഗ്രത സന്‍സ്തയുടെ ജൂബിലി പരിപാടിയിലാണ് അദ്ദേഹത്തിന്റെ സര്‍ക്കാറിനെ ലക്ഷ്യം വെച്ചുള്ള പ്രസ്താവന.
രാമക്ഷേത്ര നിര്‍മ്മാണം ഏറ്റെടുക്കുന്നതിനുള്ള ബി.ജെ.പിയുടെ കാലതാമസവും, രാഷ്ട്രീയനിയമപരമായ പ്രശ്നങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യജിയുടെ ജോഷിയുടെ രാമക്ഷേത്രത്തെ പറ്റി ഇപ്പോള്‍ പറഞ്ഞത് ക്ഷേത്രനിര്‍മ്മാണം 2025 ല്‍ മാത്രമേ നിര്‍മ്മിക്കാനാകൂ' എന്നാണ്.
രാജ്യത്തിന്റെ അതിര്‍ത്തികളില്‍ യുദ്ധങ്ങളൊന്നും ഉണ്ടായില്ലെങ്കിലും പട്ടാളക്കാര്‍ ഇപ്പോഴും മരിക്കുന്നുവെന്നും ഭഗവത് പ്രതികരിച്ചു.
നമ്മുടെ നാട്ടില്‍ യുദ്ധമൊന്നുമില്ല എങ്കിലും ഇപ്പോഴും ജനങ്ങളും, സൈനികരും രക്തസാക്ഷികളാകുന്നു.
സ്വാതന്ത്ര്യത്തിന് മുന്‍പ് നിരവധിപേര്‍ മരിച്ചു. ഇപ്പോഴും അത് സംഭവിക്കുന്നതിന് കാരണക്കാര്‍ ഭരണത്തിലുളളവര് പണിയെടുക്കാത്തത് കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് നിര്‍ത്തുന്നതിന് വേണ്ടി ഒരുമിച്ച് നിന്ന് നടപടികള്‍ സ്വീകരിക്കണം, രാജ്യത്തെ ഉയര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ ജനങ്ങള്‍ ഏത് നിമിഷവും തയ്യാറാവണമെന്നും ഭഗവത് പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."