വിജയ് ഹസാരെ ട്രോഫി: കേരളത്തിന് വമ്പന്‍ തോല്‍വി
കൊല്‍ക്കത്ത: വിജയ് ഹസാരെട്രോഫിയില്‍ ജാര്‍ഖണ്ഡിന് വീണ്ടും ജയം. ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിന് സൗരാഷ്ട്രയെയാണ് പരാജയപ്പെടുത്തിയത്. ചെറിയ സ്‌കോര്‍ പിറന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 125 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങില്‍ സൗരാഷ്ട്രയുടെ പോരാട്ടം 83 റണ്‍സിലവസാനിച്ചു.
നാലു വിക്കറ്റ് വീതം വീഴ്ത്തിയ വരുണ്‍ ആരോണും രാഹുല്‍ ശുക്ലയുമാണ് സൗരാഷ്ട്രയെ തകര്‍ത്തത്. അതേസമയം ജാര്‍ഖണ്ഡ് നിരയില്‍ മഹേന്ദ്ര സിങ് ധോണി(23)ക്ക് വേണ്ടത്ര തിളങ്ങാന്‍ സാധിച്ചില്ല.
അതേസമയം ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ കേരളത്തിന് വമ്പന്‍ തോല്‍വി. 245 റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്.
യു.പിയുടെ 388 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 142 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ഉത്തര്‍പ്രദേശിനായി അക്ഷ്ദീപ് നാഥ്(143) സെഞ്ച്വറി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."