HOME
DETAILS
MAL
മെക്‌സിക്കന്‍ ഓപണ്‍: ദ്യോക്കോവിച്, നദാല്‍ രണ്ടാം റൗണ്ടില്‍
backup
March 01 2017 | 20:03 PM
മെക്‌സിക്കോ സിറ്റി: സൂപ്പര്‍ താരങ്ങളായ റാഫേല്‍ നദാലും നൊവാക് ദ്യോക്കോവിചും മെക്‌സിക്കന്‍ ഓപണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു.
ദ്യോക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്ലോവാക്യയുടെ മാര്‍ട്ടിന്‍ ക്ലിസാനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 7-6.
നദാല്‍ ജര്‍മനിയുടെ മിഷ സ്വെരേവിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 6-3. നേരത്തെ ബ്രിസ്‌ബേനിലെ പോരാട്ടത്തിലും സ്വെരേവിനെ നദാല്‍ പരാജയപ്പെടുത്തിയിരുന്നു. മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ച ഉക്രൈന്റെ അലക്‌സാന്‍ഡര്‍ ഡോള്‍പോഗ്ലോവിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 6-3, 4-6, 6-0.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."