റിയാദ് അടുക്കള കൂട്ടം ‘ഡാസ്ലിംഗ് ധമാക്ക’ ഫ്രെബ്രുവരി 14 ന്
റിയാദ്: റിയാദ് അടുക്കള കൂട്ടം സംഘടിപ്പിക്കുന്ന ‘ഡാസ്ലിംഗ് ധമാക്ക’ ഫെബ്രുവരി 14ന് വെള്ളിയാഴ്ച വൈകീട്ട് അസീസിയ നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ റിയാദിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജരീർ മെഡിക്കൽ സെന്റർ പ്രായോജകരായ മെഗാ ഈവെന്റിൽ പ്രശസ്ത ഗായകരായ ശിഹാബ് ഷായും ഭാര്യ ശബാനയും പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് ഏഴ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സാൻവിച്ച് കോമ്പറ്റീഷൻ, കളറിംഗ് എന്നിവയും മുതിർന്നവർക്ക് സീ ഫുഡ്, ഹെന്ന മത്സരങ്ങളും നടക്കും. ഷിഹാബ്-ശബാന ടീമിന്റെ നേതൃത്വത്തിൽ റിയാദിലെ പ്രമുഖരായ ഗായകരും സംഗീത വിരുന്നിൽ പങ്കെടുക്കും. സംഘടനയിലെ അമ്മമാരുടെയും കുട്ടികളുടെയും നൃത്ത നൃത്ത്യങ്ങളും സാംസ്കാരിക സമ്മേളനവും നടക്കും. മത്സര വിജയികൾക്ക് സ്വർണ്ണ നാണയങ്ങൾ, എയർ ഇന്ത്യ ടിക്കറ്റ് എന്നിവ സമ്മാനമായി നൽകും. പ്രവാസി സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് ഒരു വർഷം മുമ്പ് രൂപീകരിച്ച അടുക്കള കൂട്ടം ഇതിനകം റിയാദിൽ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ രംഗത്തും തങ്ങളുടേതായ ഭാഗധേയം നിർവ്വഹിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് ഷഫീന ബദര്‍, സെക്രട്ടറി ഷെര്‍മിന റിയാസ്, ട്രഷറര്‍ ഷെമി ജലീല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തസ്നീം റിയാസ്, അംഗങ്ങളായ മുംതാസ് നസീര്‍, നെജില ഫഹദ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."