ഇന്ത്യ-ആസ്‌ത്രേലിയ ടീമുകള്‍ പരിശീലനം നടത്തി
ബംഗളൂരു: ആദ്യ ടെസ്റ്റിലെ പരാജയത്തെ മറികടക്കാന്‍ കഠിന പരിശീലനം നടത്തി ഇന്ത്യന്‍ ടീം. രണ്ടാം ടെസ്റ്റ് നടക്കുന്ന ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെയാണ് ഇരുടീമുകളും എത്തിയത്. പൂനെയിലെ പോലെ നിലവാരമില്ലാത്ത പിച്ചായിരിക്കില്ല ബംഗളൂരുവിലെന്ന് കഴിഞ്ഞ ദിവസം ക്യൂറേറ്റര്‍ വ്യക്തമാക്കിയിരുന്നു. സ്‌പോര്‍ട്ടിങ് വിക്കറ്റാണ് ഒരുങ്ങുന്നത്.
ആദ്യ മത്സരത്തില്‍ 333 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തില്‍ പൂനെയിലെ മോശം പിച്ചിനെതിരേ വ്യാപക വിമര്‍ശനമുയരുകയും ചെയ്തു. ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുന്നത് സൗരവ് ഗാംഗുലി 2001ല്‍ ടീമിന് സമ്മാനിച്ച അദ്ഭുത വിജയത്തിന് സമാനമായ ജയം കോഹ്‌ലിക്ക് ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്ന്. അന്ന് ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ പിന്നീടുള്ള രണ്ടു ടെസ്റ്റുകള്‍ ജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ അന്ന് ഇന്ത്യക്കൊപ്പം വി.വി.എസ് ലക്ഷമണിന്റെയും ഹര്‍ഭജന്‍ സിങിന്റെയും സാന്നിധ്യമുണ്ടായിരുന്നു. ഇന്ന് അത്തരമൊരു പ്രകടനം നടത്താന്‍ പറ്റിയ താരങ്ങളില്ലെന്നാണ് വിമര്‍ശനം.
ആദ്യ മത്സരത്തില്‍ പാളി പോയ ബാറ്റിങ് നിര മികവിലേക്കുയര്‍ന്നാല്‍ ബംഗളൂരുവില്‍ ജയിക്കാന്‍ ടീമിന് സാധിക്കും.
റെന്‍ഷായെ പുകഴ്ത്തി വാര്‍ണര്‍
ബംഗളൂരു: പൂനെയില്‍ ആസ്‌ത്രേലിയയുടെ ഓപണിങ് ബാറ്റ്‌സ്മാന്‍ മാത്യു റെന്‍ഷായുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് ഡേവിഡ് വാര്‍ണര്‍. ഇന്ത്യയില്‍ റെന്‍ഷാ ആദ്യമായിട്ടാണ് കളിക്കുന്നത്. എന്നാല്‍ അദ്ദേഹം പരിചയസമ്പന്നനെ പോലെയാണ് ബാറ്റ് ചെയ്തത്. ഇന്ത്യന്‍ സ്പിന്നര്‍മാരായ അശ്വിനെയും ജഡേജയെയും നല്ല രീതിയില്‍ നേരിടാനും താരത്തിന് സാധിച്ചു.
കൂടുതല്‍ നേരം ക്രീസില്‍ നിന്നിരുന്നെങ്കില്‍ ആസ്‌ത്രേലിയന്‍ ഇന്നിങ്‌സിലേക്ക് കാര്യമായ സംഭാവന നല്‍കാന്‍ താരത്തിന് സാധിക്കുമായിരുന്നെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ബംഗളൂരു: പൂനെയില്‍ ആസ്‌ത്രേലിയയുടെ ഓപണിങ് ബാറ്റ്‌സ്മാന്‍ മാത്യു റെന്‍ഷായുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് ഡേവിഡ് വാര്‍ണര്‍. ഇന്ത്യയില്‍ റെന്‍ഷാ ആദ്യമായിട്ടാണ് കളിക്കുന്നത്. എന്നാല്‍ അദ്ദേഹം പരിചയസമ്പന്നനെ പോലെയാണ് ബാറ്റ് ചെയ്തത്. ഇന്ത്യന്‍ സ്പിന്നര്‍മാരായ അശ്വിനെയും ജഡേജയെയും നല്ല രീതിയില്‍ നേരിടാനും താരത്തിന് സാധിച്ചു.
കൂടുതല്‍ നേരം ക്രീസില്‍ നിന്നിരുന്നെങ്കില്‍ ആസ്‌ത്രേലിയന്‍ ഇന്നിങ്‌സിലേക്ക് കാര്യമായ സംഭാവന നല്‍കാന്‍ താരത്തിന് സാധിക്കുമായിരുന്നെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
പൂനെയിലെ പിച്ച് ചൊവ്വയുടെ പ്രതലത്തിന് സമാനമെന്ന് ഷെയ്ന്‍ വോണ്‍
ലണ്ടന്‍: പൂനെയിലെ പിച്ചിനെ നിശിതമായി വിമര്‍ശിച്ച് മുന്‍ ആസ്‌ത്രേലിയന്‍ താരം ഷെയ്ന്‍ വോണ്‍. ചൊവ്വയുടെ പ്രതലത്തിന് സമാനമാണ് പൂനെയിലെ പിച്ചെന്ന് വോണ്‍ പറഞ്ഞു. ടെസ്റ്റ് മൂന്നു ദിവസം കൊണ്ട് അവസാനിച്ചതും സ്ഥിരമായ സ്വഭാവമില്ലാത്ത പിച്ച് നിര്‍മിച്ചതിനെയുമാണ് വോണ്‍ പരോക്ഷമായി വിമര്‍ശിച്ചത്.
കരുണ്‍ നായരെ
കളിപ്പിച്ചേക്കും
ബംഗളൂരു:ആദ്യ ടെസ്റ്റില്‍ അധിക ബൗളറെ കളിപ്പിച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ബംഗളൂരുവില്‍ ഇന്ത്യ ഒരു ബാറ്റ്‌സ്മാനെ കൂടി ഉള്‍പ്പെടുത്തിയേക്കും. ജയന്ത് യാദവിന് പകരം കരുണ്‍ നായരെ ആയിരിക്കും ടീം കളത്തിലിറക്കുക. ഇംഗ്ലണ്ടിനെതിരേ ട്രിപ്പിള്‍ സെഞ്ച്വറി നേടിയതും താരത്തിന് ഗുണകരമാണ്.
ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീം തകര്‍ന്നടിഞ്ഞപ്പോള്‍ കരുണ്‍ നായരെ കളിപ്പിക്കാതിരുന്നത് വന്‍ വിമര്‍ശനത്തിനിടക്കായിരുന്നു. സ്പിന്നിനെ കളിക്കാന്‍ കഴിവുള്ള താരം കൂടിയാണ് കരുണ്‍. പൂനെ പിച്ചില്‍ പരാജയപ്പെട്ട അശ്വിന്‍-ജഡേജ കൂട്ടുകെട്ടിന് ബൗളിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കരുണിന്റെ വരവ് ഗുണം ചെയ്‌തേക്കും. ബി.സി.സി.ഐയുടെ ഉള്ളില്‍ നിന്ന് താരത്തെ ടീമിലുള്‍പ്പെടുത്തണമെന്ന് ആവശ്യമുണ്ട്.
അതേസമയം അജിന്‍ക്യ രഹാനെയെ പുറത്തിരുത്തി താരത്തെ കളിപ്പിക്കണമെന്നും ആവശ്യമുണ്ട്. എന്നാല്‍ ബാറ്റിങ് നിര തകര്‍ന്ന സാഹചര്യത്തില്‍ അത്തരമൊരു സാഹസത്തിന് ഇന്ത്യ മുതിര്‍ന്നേക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."