അനൂപ് ജേക്കബിനെതിരേ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ്
കൊച്ചി : ക്രമക്കേട് കണ്ടെത്തിയ റേഷന്‍കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതു തടഞ്ഞ കേസില്‍ മുന്‍മന്ത്രി അനൂപ് ജേക്കബിനെതിരേ ഔദ്യോഗിക പദവി ദുരുപയോഗം ആരോപിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനൂപ് ജേക്കബ് നല്കിയ ഹരജിയിലാണ് ഇടുക്കി വിജിലന്‍സ് ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്. ഇടുക്കി ജില്ലയിലെ പെരിങ്ങാശേരിയിലെ ഒരു റേഷന്‍ കടയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടതോടെ ലൈസന്‍സ് റദ്ദാക്കാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ റേഷന്‍ കടയുടമ നല്കിയ നിവേദനത്തില്‍ മന്ത്രിയായിരുന്ന അനൂപ് ജേക്കബ് സപ്ലൈ ഓഫീസറുടെ നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ട് തയാറാക്കി നല്കാന് ഭക്ഷ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശവും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."