പൊതുസംഘടനകള്‍ സംവരണം ചര്‍ച്ച ചെയ്യാത്തത് സവര്‍ണ ആധിപത്യം മൂലമെന്ന് പ്രേരണ ബഹ്‌റൈന്‍
മനാമ: ഇന്ത്യന്‍ പാര്‍ലിമെന്റ് ഈയിടെ പാസാക്കിയ സാമ്പത്തിക സംവരണ ബില്ലിനെ അടിസ്ഥാനമാക്കി ബഹ്‌റൈന്‍ പ്രേരണ പൊതു ചര്‍ച്ച സംഘടിപ്പിച്ചു.
സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ ഏറെയുണ്ടായിട്ടും പൊതു സംഘടനകള്‍ ഈ വിഷയം വേണ്ട വിധം ചര്‍ച്ചക്ക് പോലും വയ്ക്കാത്തത് ആ സംഘടനകളിലെല്ലാം നിലനില്‍ക്കുന്ന സവര്‍ണ ആധിപത്യമാണ് വ്യക്തമാക്കുന്നതെന്നും ഇത് പരിശോധിക്കണമെന്നും പ്രേരണ ബഹ്‌റൈന്‍ പ്രസിഡന്റ് സുരേഷ് വ്യക്തമാക്കി. ചടങ്ങിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സജി മാര്‍കോസ് വിഷയാവതരണം നടത്തി. വിവേചനം ഉള്ള ഒരു സമൂഹത്തിലെ സാമൂഹിക നീതി ഉറപ്പു വരുത്താനാണ് സംവരണം. അതല്ലാതെ ദാരിദ്ര്യ നിര്മാര്‍ജ്ജനത്തിനല്ല. അതുകൊണ്ട് തന്നെ സാമ്പത്തിക സംവരണമെന്നത്, സംവരണത്തിന്റെ ഉദ്ദേശ ലക്ഷ്യം തന്നെ നിരാകരിക്കുന്നതാണ് എന്നും സജി മാര്‍കോസ് അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ദളിത് പാര്‍ട്ടികളും ഇടതുപക്ഷവുമടക്കം കാണിക്കുന്ന ജനവഞ്ചന കൂടെ ഈ ബില്‍ പാസായതിലൂടെ വ്യകതമാവുന്നുവെന്നും, സമൂഹിക പിന്നോക്ക മുള്ളവരുടെ നില മെച്ചപ്പെടുത്തി ഒരു അധുനിക സമൂഹമാവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരിശ്രമിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
കെ.ടി നൗഷാദ്, ബദറുദീന്‍, ഷാഫി, സ്വാതി ജോര്‍ജ്, അനീഷ്, പി.വി സുരേഷ്, ജിഷ, റിയാസ്, അമെന്‍ സുരേഷ്, അഞ്ചന സുരേഷ്, സിനു,രാജന്‍ ടി.എം സ്വാതി ജോര്‍ജ്, ഡിജി, രഞ്ചന്‍, പങ്കജനാഭന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."