സിനിമാ രംഗത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല: സത്യന്‍ അന്തിക്കാട്
തൃശൂര്‍: നടി ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ ചലച്ചിത്രമേഖലയെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സിനിമാ വ്യവസായത്തിന് പുറത്തുള്ള ഒരാള്‍ ചെയ്ത ക്രൂരകൃത്യത്തിന്റെ പേരില്‍ മേഖലയെ മൊത്തം മാഫിയാവല്‍ക്കരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യുവനടി ആക്രമിക്കപ്പെട്ടത് അങ്ങേയറ്റം ഖേദകരമാണ്. ഒരു നടിക്ക് മാത്രമല്ല, ഏതൊരു സ്ത്രീക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാവണം. സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള സിനിമകളില്‍ അഭിനയിക്കില്ലെന്ന പൃഥ്വിരാജിന്റെ പ്രഖ്യാപനത്തെ അംഗീകരിക്കുന്നു.
ഈ മേഖലയില്‍ ഒന്നടങ്കം കഞ്ചാവ് മാഫിയകളാണെന്ന തരത്തിലുള്ള പ്രചാരണം മലയാള സിനിമയെ തകര്‍ക്കും. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."