മാനസിക പീഡനം: സി.ഐക്കെതിരേ വനിതാ സി.പി.ഒയുടെ പരാതി
തൊടുപുഴ: കാഞ്ഞാര്‍ സി.ഐക്കെതിരേ മാനസിക പീഡനം ആരോപിച്ച് വനിതാ സിവില്‍ പൊലിസ് ഓഫിസര്‍ ഡി.ജി.പിക്ക് പരാതി നല്കി.
ജോലി ചെയ്യുന്നില്ലെന്ന് ആക്ഷേപിച്ച് അമിതജോലി അടിച്ചേല്പിക്കാന് ശ്രമിച്ചെന്നും ജോലിസ്ഥലത്ത് അധിക്ഷേപിച്ചെന്നും ആരോപിച്ച് ഇടുക്കി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന വനിതാ സിവില്‍ പൊലിസ് ഓഫിസറാണ് പരാതി നല്‍കിയത്.
നേരത്തെ മുട്ടം സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്ക് വര്‍ക് അറേഞ്ച്മെന്റിന്റെ ഭാഗമായി കോടതി ഡ്യൂട്ടി നല്‍കിയിരുന്നു. ഈ ഡ്യൂട്ടിക്ക് പുറമെ സ്റ്റേഷന് ഡ്യൂട്ടിയും ഇവര്‍ക്ക് നല്‍കണമെന്ന് സി.ഐ നിര്‍ബന്ധിച്ചു. രാത്രി പാറാവ് ഡ്യൂട്ടിയടക്കം ചെയ്യണമെന്ന് വാശി പിടിച്ചു. അവധി ദിനത്തിലും ഡ്യൂട്ടി നല്കാന് സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് പരാതിയില്‍ പറയുന്നു.
ഇതിനിടയില്‍ ഇടുക്കിയിലെ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് പൊലിസുകാരി സ്ഥലംമാറി പോയിരുന്നു. ഇവരെ പഴയ സ്ഥലത്തേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങളും സി.ഐ നടത്തിയെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."