നിഷ് സെമിനാര്‍ ശനിയാഴ്ച
തിരുവനന്തപുരം: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങി (നിഷ്)ല്‍ 'ഭിന്നശേഷിക്കാരായ കുട്ടികളില്‍ വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. സംസ്ഥാന സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പ്രതിമാസ നിഡാസ് (നിഷ് ഓണ്‍ലൈന്‍ ഇന്ററാക്ടീവ് ഡിസബിലിറ്റി അവയര്‍നെസ് സെമിനാര്‍) എന്ന വെബിനാറിന്റെ ഭാഗമായി 15ന് ആക്കുളം നിഷ് ക്യാംപസിലാണ് പരിപാടി. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ തത്സമയ സംപ്രേക്ഷണത്തോടെ നടക്കുന്ന വെബിനാറിന് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റും എന്‍.എല്‍.പി പ്രാക്ടീഷണറും ലൈഫ് സ്‌കില്‍ ട്രെയിനറുമായ സിജി ആര്‍. കുറുപ്പ് നേതൃത്വം നല്‍കും. എല്ലാ ജില്ലകളിലെയും ഡി.സി.പി.യു ഓഫിസുകളില്‍ വെബിനാര്‍ തത്സമയം പ്രക്ഷേപണം ചെയ്യും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വേേു:ിശറമ.െിശവെ.മര.ശിലമുമൃശേരശുമി േഎന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. വിശദവിവരങ്ങള്‍ക്ക് tthp:nidas.nish.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."