വിജയക്കടുവകള്‍
മെല്‍ബണ്‍: മഹേന്ദ്ര ജാലവും യുസ്‌വേന്ദ്ര തീര്‍ത്ത ചുഴികളും ഭേദിക്കാനാവാതെ ആസ്‌ത്രേലിയ കീഴടങ്ങിയപ്പോള്‍ ഇന്ത്യക്ക് ഏകദിനത്തിലും ചരിത്ര വിജയം. ടെസ്റ്റിന് പിന്നാലെ ഓസീസ് മണ്ണില്‍ ഏകദിന പരമ്പരയും സ്വന്തമാക്കി നീലക്കടുവകള്‍. മെല്‍ബണിലെ മൂന്നാം ഏകദിനത്തില്‍ ആസ്‌ത്രേലിയയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ ഓസീസ് മണ്ണില്‍ പുതുചരിതം രചിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ 230 റണ്‍സിന് ഇന്ത്യ എറിഞ്ഞൊതുക്കി. യുസ്‌വേന്ദ്ര ചാഹലിന്റെ മികച്ച ബൗളിങില്‍ ആസ്‌ത്രേലിയന്‍ താരങ്ങള്‍ ഓരോരുത്തരായി കറങ്ങി വീണു. ഇന്ത്യ നാലു പന്തും ഏഴു വിക്കറ്റും ബാക്കിനില്‍ക്കേ വെന്നിക്കൊടി പാറിച്ചു. മഹേന്ദ്ര സിങ് ധോണിയുടെ മികച്ച ഇന്നിങ്‌സാണ് ഇന്ത്യന്‍ ജയം സാധ്യമാക്കിയത്.
61 റണ്‍സുമായി പുറത്താവാതെ നിന്ന കേദാര്‍ ജാദവ് ധോണിക്ക് മികച്ച പിന്തുണ നല്‍കി. കേദാര്‍ ജാദവ് 57 പന്തില്‍ ഏഴു ഫോറുകള്‍ പായിച്ചാണ് 61 റണ്‍സ് സ്വന്തമാക്കിയത്. 114 പന്തില്‍ ആറു ബൗണ്ടണ്ടറികളോടെയായിരുന്നു ധോണി 87 റണ്‍സ് കുറിച്ചത്. ധോണിയും യാദവും ചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടോസ് നേടിയെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഓസീസിനെ ബാറ്റിങിനയച്ചു. തീരുമാനം ശരിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം. 48.4 ഓവറില്‍ 230 റണ്‍സിന് ആതിഥേയരെ ഒതുക്കാന്‍ ഇന്ത്യക്കായി. പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്റെ തകര്‍പ്പന്‍ ബൗളിങാണ് ഓസീസിനെ വലിയ സ്‌കോര്‍ നേടുന്നതില്‍നിന്ന് തടഞ്ഞത്. കൃത്യതയോടെ പന്തെറിഞ്ഞ ചാഹല്‍ 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകള്‍ സ്വന്തമാക്കി. മെല്‍ബണില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും രണ്ടണ്ടു വിക്കറ്റ് വീതം വീഴ്ത്തി ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കടിഞ്ഞാണിട്ടു. ഓസീസിന്റെ നട്ടെല്ലൊടിച്ച ചാഹലാണ് മാന്‍ ഓഫ് ദി മാച്ച്. മൂന്നു മത്സരങ്ങളിലും അര്‍ധശതകവുമായി മിന്നിയ ധോണി മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കി.
ഓള്‍റൗണ്ടണ്ടര്‍ വിജയ് ശങ്കര്‍ മെല്‍ബണില്‍ ഇന്ത്യക്കായി രാജ്യാന്തര അരങ്ങേറ്റം കുറിച്ചു. രണ്ടണ്ടാം ഏകദിനത്തില്‍ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. മുഹമ്മദ് സിറാജിനു പകരം വിജയ് ടീമില്‍ എത്തിയപ്പോള്‍ കുല്‍ദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചാഹലും അമ്പാട്ടി റായുഡുവിന് പകരം കേദാര്‍ ജാദവും കളിച്ചു. ഓസീസ് ടീമില്‍ രണ്ടണ്ടു മാറ്റങ്ങളുണ്ടണ്ടായിരുന്നു. ജാസണ്‍ ബെറന്‍ഡോര്‍ഫിനു പകരം ബില്ലി സ്റ്റാന്‍ലേക്കും നഥാന്‍ ലിയോണിനു പകരം ആദം സംപയും പ്ലെയിങ് ഇലവനിലെത്തി.പരമ്പരയില്‍ ഇതുവരെ ഫോമിലെത്താന്‍ സാധിക്കാത്ത ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന് മൂന്നാം ഏകദിനത്തിലും തിളങ്ങാനായില്ല. 14 റണ്‍സെടുത്ത ഫിഞ്ചിനെ ഭുവനേശ്വര്‍ കുമാറാണ് കൂടാരം കയറ്റിയത്. ഷോണ്‍ മാര്‍ഷും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഓസീസിനെ കരകയറ്റാണുള്ള ശ്രമങ്ങള്‍ക്കിടെയായിരുന്നു ചാഹലിലൂടെ ഇന്ത്യയുടെ ഇരട്ടപ്രഹരം. മാര്‍ഷിനെയും ഖാജയെയും ഒരേ ഓവറില്‍ പുറത്താക്കിയ ചാഹല്‍ ഓസീസ് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചു. ഇതോടെ ഓസീസ് നാലിന് 101 റണ്‍സെന്ന നിലയിലേക്കു വീണു.
ഓസീസിനെ എറിഞ്ഞിട്ട് സൂപ്പര്‍ ചാഹല്‍
പരമ്പരയിലെ ആദ്യ ഏകദിനത്തിനിറങ്ങിയ ചാഹലാണ് ഓസീസിന്റെ അന്തകനായത്. ആറു വിക്കറ്റുകളും ചാഹലാണ് പിഴുതെടുത്തത്. ഇന്നലത്തെ നേട്ടത്തോടെ കരിയറിലെ രണ്ടാം ആറാം വിക്കറ്റ് നേട്ടവും ചാഹല്‍ സ്വന്തമാക്കി. ചാഹലിന്റെ മാജിക് ബൗളിങിന് മുന്നില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിനു പിറകെ ഒന്നായി മടങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. റിച്ചാര്‍ഡ്‌സനെ (16) കേദാര്‍ ജാദവിന്റെ കൈയില്‍ എത്തിച്ച് ചാഹല്‍ ഓസീസിന്റെ ടോപ്‌സ്‌കോററായ ഹാന്‍ഡ്‌സോംബിനെ (58) വിക്കറ്റിന് മുന്നില്‍ കുരുക്കി. സംപയെ (8) വിജയ് ശങ്കറിന്റെ കൈകളിലെത്തിച്ചു.
1000 റണ്‍സ് തികച്ച് മാസ്റ്റര്‍ കൂള്‍
ആസ്‌ത്രേലിയന്‍ മണ്ണില്‍ ഏകദിനത്തില്‍ 1000 റണ്‍സ് തികക്കുന്ന നാലാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കി ധോണി. മെല്‍ബണില്‍ 34 റണ്‍സ് സ്വന്തമാക്കിയതോടെയാണ് ധോണി ഈ നേട്ടത്തിലേക്ക് എത്തിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരാണ് ഇതിന് മുമ്പ് ഓസീസ് മണ്ണില്‍ 1000 റണ്‍സ് തികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. ഏകദിന ടീമിലേക്ക് വീണ്ടും തിരിച്ചെത്തിയ ധോണി മൂന്ന് മത്സരങ്ങളിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി.
ജയം സ്വന്തമാക്കിയതോടെ വീണ്ടും ധോണി കൂള്‍ ഫിനിഷറാണെന്ന് തെളിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."