കോംഗോ: ഫലപ്രഖ്യാപനം മാറ്റിവയ്ക്കണമെന്ന് ആഫ്രിക്കന്‍ യൂനിയന്‍
കിന്‍ഷാസ: കോംഗോ പൊതുതെരഞ്ഞെടുപ്പ് ഫലത്തില്‍ സംശയം പ്രകടിപ്പിച്ച് ആഫ്രിക്കന്‍ യൂനിയന്‍(എ.യു). തെരഞ്ഞെടുപ്പിന്റെ അന്തിമഫലം പ്രഖ്യാപിക്കുന്നത് മാറ്റിവയ്ക്കണമെന്ന് യൂനിയന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ(ഡി.ആര്‍ കോംഗോ) ഭരണകൂടം തള്ളിക്കളഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 30ന് കോംഗോയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമവും ക്രമക്കേടുകളും നടന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് നേരത്തെ ഭരണഘടനാ കോടതി തടഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ മാര്‍ട്ടിന്‍ ഫയൂലു അടക്കം സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നായിരുന്നു ഇത്. ഹരജികളില്‍ കോടതി ഇന്നു വിധിപറഞ്ഞേക്കും. കോടതിവിധി വരുന്ന മുറയ്ക്ക് അന്തിമ ഫലപ്രഖ്യാപനം നടത്താനാണ് കോംഗോ അധികൃതരുടെ നീക്കം.
എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍ വ്യാഴാഴ്ച ചേര്‍ന്ന എ.യു യോഗത്തിലാണ് അന്തിമ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നീട്ടണമെന്ന ആവശ്യം ഉയര്‍ന്നത്.
തെരഞ്ഞെടുപ്പിനുശേഷം രാജ്യത്തു നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള വഴികള്‍ പരിശോധിക്കാന്‍ ദൗത്യസംഘത്തെ കോംഗോയിലേക്ക് അയക്കുമെന്നും യൂനിയന്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കോംഗോ ഒരു പരമാധികാര രാജ്യമാണെന്നും തെരഞ്ഞെടുപ്പ് അനന്തര പ്രക്രിയകള്‍ മാറ്റാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്നും സര്‍ക്കാര്‍ വക്താവ് ലാംപാര്‍ട്ട് മെന്‍ഡെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."