ജെ.ജെ ആക്ട്: കേസ് മാര്‍ച്ച് 24ലേക്ക് മാറ്റി
ന്യൂഡല്‍ഹി: കേരളത്തിലെ യതീംഖാനകള്‍ക്ക് ജെ.ജെ ആക്ട് ബാധകമാക്കുന്നതിനെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രിംകോടതിയില്‍ 2017ല്‍ ഫയല്‍ ചെയ്ത ഹരജിയില്‍ മാര്‍ച്ച് 24നു വാദം കേള്‍ക്കും. കഴിഞ്ഞ ദിവസം സമസ്തയുടെ ഹരജി പരിഗണിക്കവെ, ഇതേകേസില്‍ അമിക്കസ്‌ക്യൂറി അപര്‍ണ ഭട്ട് ഫയല്‍ ചെയ്ത പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന സമരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ക്കു നേരെ പൊലിസ് നടത്തിയ അതിക്രമങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഇന്റര്‍ലൊക്യൂട്ടറി ആപ്ലിക്കേഷന്‍ കോടതി പരിഗണിച്ചു. ഇതില്‍ കോടതി വിശദമായ വാദം കേള്‍ക്കുകയും ശേഷം കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും മറുപടി ആവശ്യപ്പെട്ട് നോട്ടിസ് അയക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ശേഷം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഹരജി പ്രകാരമുള്ള വാദം ആരംഭിച്ചെങ്കിലും സമയക്കുറവ് കാരണം വാദം കേള്‍ക്കാന്‍ മാര്‍ച്ച് 24ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."