HOME
DETAILS
MAL
ജേക്കബ് തോമസിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ
backup
February 12 2020 | 18:02 PM
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സി.എം.ഡി ജേക്കബ് തോമസിനെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് ഡയരക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ഈ റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണ്. ഡി.ജി.പി പദവിയിലുള്ള ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."