75 എം.എല്‍.എമാരെ കോണ്‍ഗ്രസ് ബംഗളൂരുവിലേക്ക് മാറ്റി
ബംഗളൂരു: ഒരു ഇടവേളക്ക് ശേഷം കര്‍ണാടകയില്‍ വീണ്ടും 'റിസോര്‍ട്ട്' രാഷ്ട്രീയം'.
കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ തകൃതിയില്‍ നടക്കുന്നതിനിടെയാണ് എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമമാണ് കര്‍ണാടക സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി 75 എം.എല്‍.എമാരെ കോണ്‍ഗ്രസ് ബംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റി.2017ല്‍ ഗുജറാത്തില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാരെ മാറ്റിയത് ഇതേ റിസോര്‍ട്ടിലേക്കായിരുന്നു.
കോണ്‍ഗ്രസ് -ജെ.ഡി.എസ് പക്ഷത്തുനിന്ന് അടര്‍ത്തിയെടുത്ത രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ തിരികെയെത്തിയെങ്കിലും ഇന്നലെ രാവിലെ മുതല്‍ നാല് കോണ്‍ഗ്രസ് എം.എല്‍.എമാരെ കാണാതായി.
രമേഷ് ജാര്‍ഗിയോളി, ബി. നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുമാതഹള്ളി എന്നിവരെയാണ് കാണാതായത്.
ഇതിനു പിന്നാലെയാണ് സുരക്ഷിത സ്ഥാനത്തേക്ക് കോണ്‍ഗ്രസ് എം.എല്‍.എമാരെ മാറ്റിയത്. ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്.
കോടതി നടപടികളുള്ളതിനാലാണ് പങ്കെടുക്കാത്തതെന്ന് ബി. ഗാഗേന്ദ്രയും അസുഖവും ദൂര പ്രദേശത്തായതിനാലും എത്താന്‍ സാധിക്കില്ലെന്ന് ഉമേഷ് ജാദവും പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞു.
രമേഷ് ജാര്‍ഗിയോലിയും മഹേഷ് കുമാതഹള്ളിയും പാര്‍ട്ടിയുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.
യോഗത്തില്‍ ഹാജരാവാത്തതിന് ഇരുവരോട് കാരണം ചോദിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.
എന്നാല്‍ നാല് എം.എല്‍.എമാരും മുംബൈയിലെ ഹോട്ടലിലാണുള്ളതെന്നും ബി.ജെ.പിയുമായി ഇവര്‍ ബന്ധപ്പെട്ടെന്നുമാണ് വിവരം. എന്നാല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് 50 മുതല്‍ 70 വരെ കോടി രൂപയും മന്ത്രിസ്ഥാനവും ബി.ജെ.പി വാഗ്ദാനം ചെയ്‌തെന്നും ഇതിന് കൃത്യമായ തെളിവുണ്ടെന്നും സിദ്ധരമായ്യ കുറ്റപ്പെടുത്തി.
കര്‍ണാടകയിലെ ജെ.ഡി.എസ് -കോണ്‍ഗ്രസ് സര്‍ക്കാരിന് 118 എം.എല്‍.എമാരാണുള്ളത്. കോണ്‍ഗ്രസിന് ആകെ 80 എം.എല്‍.എമാരുണ്ട്.
ഭൂരിപക്ഷത്തിന് 113 അംഗങ്ങളാണ് ആവശ്യമുള്ളത്. രണ്ട് സ്വതന്ത്ര്യ എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.
104 പ്രതിനിധികളാണ് ബി.ജെ.പിക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."