മുസ്ലിം ലീഗ് വില്ലേജ് ഓഫിസ് ഉപരോധിച്ചു
തിരുവനന്തപുരം: കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ചിറയിന്‍കീഴ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശാര്‍ക്കര വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.ശാര്‍ക്കര ജങ്ഷനില്‍ മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് ചാന്നങ്കര എം.പി കുഞ്ഞ് മാര്‍ച്ച് ഫ്ളാഗ് ഓഫ് ചെയ്തു. വില്ലേജ് ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പ്രഫ. തോന്നക്കല്‍ ജമാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുള്‍ഫി സാഗര്‍ അധ്യക്ഷനായി.എസ്.ടി.യു.ജില്ലാ ജനറല്‍ സെക്രട്ടറി മംഗലാപുരം ഷാജി, ലീഗ് മണ്ഡലം നേതാക്കളായ കബീര്‍ കടവിളാകം , എം.എസ്.കമാലുദ്ദീന്, എ.ആര്.നാസര്‍ അജ്മല്‍ ബായ്, എ.ആര്.നിസാം, യൂത്ത് ലീഗ് നേതാകളായ നഷാദ് ചെത്താന്വിള ,മുനീര്‍ കൂരവിള, അന്‍സര്‍ പെരുമാതുറ,ബിജു പുതുക്കുറിച്ചി.നവാസ് മാടന് വിള,ഷാഫി ഒറ്റപന,നവാസ് പെരുമാതുറ തുടങ്ങിയര്‍ സംസാരിച്ചു.പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷാഫി സ്വാഗതവും ഫസില്‍ ഹഖ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."