ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവച്ചു കൊന്നു
ലഖ്നൗ: ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ വീണ്ടും ഉന്നാവ് ആവര്‍ത്തിക്കുന്നു. ഫിറോസാബാദില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവച്ചുകൊന്നു. ആറ് മാസം മുന്‍പ് 15കാരിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് ഉപാധ്യയാണ് പ്രതി. പിതാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ബലാത്സംഗ കേസ് പിന്വലിച്ചങ്കില് അഞ്ച് ദിവസത്തിനുള്ളില്‍ കുടുംബാംഗത്തെ വെടിവയ്ക്കുമെന്ന് ഒരാഴ്ച മുന്‍പ് പ്രതി ഭീഷണിപ്പെടുത്തിയുരുന്നു. വിവരംപൊലിസില് അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് മൂന്ന് പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തതായി പൊലിസ് മേധാവി അറിയിച്ചു. പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലിസ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. എന്നാല്‍ പ്രതിയെ ഇതുവരെ പൊലിസ് പിടികൂടിയിരുന്നില്ല. പിന്നീട് കോടതി ഉത്തരവ് പ്രകാരം പ്രതിയുടെ സ്വത്ത് കണ്ട് കെട്ടിയിരുന്നു. രാജ്യത്ത് ഏറ്റവും മോശമായ ക്രമസമാധാനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് യോഗി ഭരിക്കുന്ന യു.പി. സ്ത്രീകള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നെന്ന കുപ്രസിദ്ധിക്ക് പുറമെ ഏറ്റവും മോശം പൊലിസ് ഭരണവുമുള്ളത് യോഗിയുടെ സംസ്ഥാനത്താണ്. ഉന്നാവ് അടക്കം നിരവധി കേസുകള്‍ ഇതിനകം രാജ്യന്താര ശ്രദ്ധ നേടിക്കഴിഞ്ഞു. ഉന്നാവ് പ്രതിയും ബി.ജെ.പി എം.എല്‍.എയുമായിരുന്ന കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ അനുയായികള്‍ ഇരയുടെ പിതാവിനെ വെടിവച്ച് കൊന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."