സ്ത്രീ സുരക്ഷക്കായി ജനകീയ പ്രതിഷേധ സദസ്
തിരുവനന്തപുരം: സി.പി.എമ്മിന് ക്ഷീണം സംഭവിക്കുമ്പോള്‍ സഹായവുമായി ബി.ജെ.പി എത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാളയം രക്ത സാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച സ്ത്രീ സുരക്ഷക്കായി ജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെയും ബി.ജെ.പിയുടേതും ഒത്തുകളി രാഷ്ട്രീയമാണ്. കേരളത്തില്‍ സി.പി.എമ്മിനെതിരെ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുമ്പോള്‍ കര്‍ണാടകയില്‍ മുഖ്യമന്ത്രിയുടെ പരിപാടി തടയുമെന്ന നിലപാടുമായി മുന്നോട്ട് വന്നു. ഇത് മാധ്യമ ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീസുരക്ഷയുടെ പേരിലാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ അധികാരത്തിലെത്തിയ അന്ന് മുതല്‍ സ്ത്രീവിരുദ്ധ നിലാപാടുകളും തുടങ്ങി. സര്‍ക്കാര്‍ നില്‍ക്കുന്നത് ഇരകള്‍ക്കൊപ്പമല്ല വേട്ടകാര്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍ക്കര സനല്‍ അധ്യക്ഷനായി. ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ പി ഗോപിനാഥന്‍നായര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി റ്റി ശരത്ചന്ദ്ര പ്രസാദ്, സെക്രട്ടറിമാരായ മണക്കാട് സുരേഷ്, എം.എം നസീര്‍, ആര്‍ വല്‍സലന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ, നേതാക്കളായ മര്യാപുരം ശ്രീകുമാര്‍, കൊട്ടാത്തല മോഹനന്‍, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."