HOME
DETAILS

അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത് കേസ് അട്ടിമറിക്കാനെന്ന് ആക്ഷേപം

  
backup
January 18 2019 | 20:01 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%82%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf-3

 


കൊച്ചി: നടിയും മോഡലുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവയ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായെന്ന് ആക്ഷേപം.
അറസ്റ്റോ മറ്റ് നടപടികളോ ഒഴിവാക്കി അന്വേഷണം പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ആക്ഷേപം. കേസ് അട്ടിമറിക്കാന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കം നടക്കുന്നതായി തുടക്കംമുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാനും ക്രൈംബ്രാഞ്ചിനെ സഹായിക്കാന്‍ ലോക്കല്‍ പൊലിസിനോടും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശിച്ചത്.
ഐ.ജി വിജയ് സാക്കറെ കഴിഞ്ഞയാഴ്ച അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തു. എറണാകുളം സൗത്ത് സി.ഐ സിബി ടോമിനായിരുന്നു ആദ്യം അന്വേഷണ ചുമതല.


എന്നാല്‍, സംഭവം സംബന്ധിച്ച യാതൊരു സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. ബൈക്കിലെത്തിയ രണ്ടു യുവാക്കളെ കണ്ടെത്താന്‍ പോലും ഇതുവരെ പൊലിസിന് കഴിഞ്ഞില്ല. ഇതും ആക്ഷേപത്തിനു കാരണമായി. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിസംബര്‍ 15നാണ് ലീനയുടെ പനമ്പിള്ളി നഗറിലുള്ള 'ദി നെയില്‍ ആര്‍ട്ടിസ്റ്ററി' എന്ന സ്ഥാപനത്തിനുനേരെ വെടിവയ്പ് ഉണ്ടായത്. ഹെല്‍മറ്റ് കൊണ്ട് മുഖംമറച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ത്തശേഷം മടങ്ങുകയായിരുന്നു.
മുബൈയിലെ ഗുണ്ടാത്തലവന്‍ രവി പൂജാരിയുടെ പേരെഴുതിയ കുറിപ്പ് ഇവര്‍ സ്ഥലത്ത് ഉപേക്ഷിച്ചതായും കണ്ടെത്തിയിരുന്നു. പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ട് ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ലീന പൊലിസിന് മൊഴികൊടുത്തതോടെ അന്വേഷണം ആ വഴിക്കും നീങ്ങി. തുടര്‍ന്ന് ലീനയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയെങ്കിലും പൂജാരി പണം ആവശ്യപ്പെടാനുള്ള സാഹചര്യം സംബന്ധിച്ച് അവ്യക്തത തുടര്‍ന്നു. അപ്പോഴൊക്കെയും അടിമുടി ആശയക്കുഴപ്പത്തിലായിരുന്നു പൊലിസ്. ഇതേതുടര്‍ന്ന് വീണ്ടും മൊഴിയെടുപ്പിന് ഹാജരാകാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ലീന എത്തിയില്ല.
അതിനിടെ, പ്രശ്‌നങ്ങള്‍ ഇരുപക്ഷവും പരിഹരിച്ചെന്ന് അന്വേഷണ സംഘത്തിന് സൂചന കിട്ടി. അന്വേഷണം എങ്ങുമെത്താത്തതിന് അതുമൊരു കാരണമാണെന്ന് വിലയിരുത്തലുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ചര്‍ച്ചയായ കേസ് ഒഴിവാക്കാനോ അന്വേഷണം അവസാനിപ്പിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു പൊലിസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  a minute ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  40 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  44 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago