HOME
DETAILS
MAL
പെന്ഷന് ബാധ്യത ഏറ്റെടുത്തില്ലെങ്കില്‍ കെ.എസ്.ആര്.ടി.സി തകരും: കാനം
backup
March 01 2017 | 20:03 PM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയേയും 40,000 ജീവനക്കാരെയും 42,000 പെന്‍ഷന്‍കാരെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ (എ.ഐ.ടി.യു.സി) നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യോജിച്ച സമരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രവണത ചില കൂട്ടരുടെ ഭാഗത്തുനിന്നും കണ്ടുവരുന്നുണ്ടെന്നും എന്നാല്‍ തകര്‍ക്കാന്‍ ശ്രമിക്കുംതോറും ഐക്യം വളര്‍ന്നു ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."