തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് 200 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഈ വര്‍ഷം ബജറ്റ് വിഹിതമായി ലഭിച്ച 223 കോടിക്ക് പുറമെയാണ് അധിക ധനാനുമതിയിലൂടെ 200 കോടി രൂപ അനുവദിച്ചത്. ഇതോടെ ഒ.ഇ.സി, എസ്.ഇ.ബി.സി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യത്തില്‍ ഉണ്ടായിരുന്ന കുടിശിക പൂര്‍ണമായും തീരും.
30 സമുദായങ്ങളെ കൂടി ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്ഹതപ്പെടുത്തിയിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെയായി 732.35 കോടിയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അനുവദിക്കുന്ന അധിക തുകയായ 200 കോടി രൂപ വിതരണം ചെയ്യുന്നതോടെ എസ്.ഇ.ബി.സി, ഒ.ഇ.സി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യ കുടിശികഇല്ലാതാക്കാന് കഴിയുമെന്ന് മന്ത്രി എ.കെ ബാലന്റെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."