HOME
DETAILS
MAL
അധ്യാപകരുടെയും മാനേജര്‍മാരുടെയും സെക്രട്ടേറിയറ്റ് മാര്‍ച്ച് 21ന്
backup
January 18 2019 | 20:01 PM
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി മേഖലയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുവദിച്ചിട്ടുള്ള ബാച്ചുകളിലും സ്കൂളുകളിലും തസ്തിക നിര്‍ണയം നടത്താത്തതിനാല്‍ അധ്യാപകര്‍ക്ക് നിയമനാംഗീകാരവും പ്രതിഫലവും ലഭിക്കുന്നില്ലെന്നാരോപിച്ച് 21ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ്, അധ്യാപക പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൈസ്കൂള്‍- ഹയര്‍ സെക്കന്‍ഡറി ഏകീകരണ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ധര്‍ണ ബസേലിയോസ് ക്ലീമിസ് കതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി പ്രസിഡന്റ് സൂസപാക്യം, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.എല്‍.എമാരായ കെ. മുരളീധരന്, പി. ഉബൈദുല്ല, മുന്‍ എം.എല്‍.എമാരായ കുട്ടി അഹമ്മദ് കുട്ടി, പ്രയാര്‍ ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."