കേന്ദ്ര ലോട്ടറി നിയമത്തില്‍ സമഗ്രഭേദഗതി വരുത്തണം: എം.വി. ജയരാജന്‍
കൊല്ലം: കേന്ദ്ര ലോട്ടറി നിയമത്തില്‍ സമഗ്രഭേദഗതി വരുത്തണമെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി ജയരാജന്‍ ആവശ്യപ്പെട്ടു. കേരളാ ഭാഗ്യക്കുറി സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിനോടനുബന്ധിച്ച് ഫെബ്രുവരി 19ന് കാഞ്ഞങ്ങാട് നിന്നും ആരംഭിച്ച ലോട്ടറി സംരക്ഷണ പ്രചരണ ജാഥയ്ക്ക് കൊല്ലത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്ടന്‍ കൂടിയായ ജയരാജന്‍.
ഇതരസംസ്ഥാന ചൂതാട്ട ഓണ്‍ലൈന്‍ ലോട്ടറികളുടെ കടന്നുവരവിനെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ലോട്ടറി തൊഴിലാളി കോണ്‍ഗ്രസ്(ഐ.എന്‍.റ്റി.യു.സി) ജില്ലാ പ്രസിഡന്റ് ഒ.ബി രാജേഷ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എന്‍ പത്മലോചനന്‍ യോഗം ഉദ്ഘാടനം ചെയ്തു. കേരള ലോട്ടറി തൊഴിലാളി കോണ്‍ഗ്രസ്(ഐ.എന്‍.റ്റി.യു.സി) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, എ.ഐ.ടി.യു.സി നേതാവ് വി. ബാലന്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കൊല്ലായില്‍ സുദേവന്‍, ഐ.എന്‍.റ്റി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, അയത്തില്‍ തങ്കപ്പന്‍, പി.എം ജമാല്‍, എം അന്‍സറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."