ന്യൂ ഹാംഷെയറില്‍ ബേണി സാന്‍ഡേഴ്സിന് വിജയം
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തനായ വിമര്ശകന് ബേര്‍ണി സാന്‍ഡേഴ്സിന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂ ഹാംഷെയറില്‍ നടന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ വിജയം. മുന്‍ മേയര്‍ പെറ്റി ബട്ടിജീഗുമായുള്ള ശക്തമായ മല്‍സരത്തിനൊടുവിലാണ് സാന്ഡേഴ്സ്് നേരിയ ഭൂരിപക്ഷത്തിന് ജയിച്ചു കയറിയത്. 26 ശതമാനം വോട്ടാണ് സാന്‍ഡേഴ് നേടിയത്. വെര്മൊന്തില് നിന്നുള്ള സെനറ്ററാണ് സാന്‍ഡേഴ്. മികച്ച വിജയം നല്കിയ ന്യൂഹാംഷെയറിലെ ജനങ്ങളെ സാന്‍ഡേഴ്സ് അഭിനന്ദിച്ചു.
ട്രംപിന്റെ കലാവധി അസാനിക്കുന്നന്റെ തുടക്കം എന്നാണ് വിജപ്രഖ്യാപനം നടന്ന ചൊവ്വാഴ്ച രാത്രിയെ സാന്‍ഡേഴ്സ് വിശേഷിപ്പിച്ചത്. സാന്‍ഡേഴ്സിന്റെ എതിരാളികളായ ഇന്ത്യാനയില്‍ നിന്നുള്ള ബട്ടിജീഗ് 24.4 ശതമാനം വോട്ടും മിനിസോതയില് നിന്നുള്ള സെനറ്റര്‍ ആമി ക്ലോബുച്ചര്‍ 19.7 ശതമാനം വോട്ടും നോടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."