ദമാമിലെ നീന്തല്‍ കുളത്തില്‍ വീണു മരിച്ച സഹോദരങ്ങളുടെ മയ്യിത്ത് ഇന്നു കൊണ്ടുവരും
കരുനാഗപ്പള്ളി: സൗദിയിലെ ദമാമില്‍ നീന്തല്‍ കുളത്തില്‍ വീണു മരിച്ച സഹോദരങ്ങളായ സഫ്‌വാന്‍(6), സൗഫാന്‍(4) എന്നിവരുടെ മയ്യിത്ത് ഇന്നു നാട്ടിലെത്തിക്കും. രാവിലെ 10.30ന് കരുനാഗപ്പള്ളി മഹല്‍ ജമാഅത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കും. രാവിലെ 7.15ാടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന കുഞ്ഞുങ്ങളുടെ മയ്യിത്ത് ബന്ധുക്കള്‍ ഏറ്റുവാങ്ങി പത്ത് മണിയോടെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ച ശേഷം കബറടക്കും. നടപടികള്‍ പൂര്‍ത്തിയായി വെള്ളിയാഴ്ച്ച നാട്ടില്‍ എത്തിക്കുമെന്നായിരുന്നു ആദ്യം വിവരം ലഭിച്ചത്. എന്നാല്‍ ഇന്ന് രാവിലെ മൃതദ്ദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിന് വേഗം നടപടികള്‍ പൂര്‍ത്തിയാകാന്‍ സഹായകമായത് ദമാം നവോദയ സാംസ്‌കാരിക സംഘടനയുടെയും ദമാം മലയാളിനാടക വേദിയുടെയും പരിശ്രമങ്ങളെ തുടര്‍ന്നായിരുന്നു.
ഇതിനിടെ കുട്ടികളുടെ മാതാപിതാക്കള്‍ ഇന്നലെ നാട്ടില്‍ കുടുംബവീടായ പടനയര്‍കുളങ്ങര വടക്ക് നയിക്കന്റയ്യത്ത് വീട്ടില്‍ എത്തി. തിങ്കളാഴ്ച്ചയാണ് കുട്ടികള്‍ ദമാമില്‍ താമസസ്ഥലത്തിന് സമീപമുള്ള സിമ്മിങ് പൂളില്‍ വീണുമരിച്ചത്. ഇവരോടെപ്പമുണ്ടായിരുന്ന ഗുജറാത്തി ബാലനും വെള്ളത്തില്‍ വീണ് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."