ത്രിരാഷ്ട്ര ടി 20, ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി
മെല്‍ബണ്‍: ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ആസ്ത്രേലിയയാണ് ഇന്ത്യയെ മുട്ടുകുത്തിച്ചത്. ഫൈനലില്‍ 11 റണ്‍സിനായിരുന്നു ആസ്ത്രേലിയയുടെ ജയം. ജയത്തിലേക്ക് മുന്നേറിയ ഇന്ത്യ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റ് വലിച്ചെറിഞ്ഞ് തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 6 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 144 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. പതിനഞ്ചാം ഓവറില്‍ ജയിക്കാന്‍ 41 റണ്‍സും ആറു വിക്കറ്റും കൈയ്യിലിരിക്കെയായിരുന്നു ഇന്ത്യയുടെ തോല്‍വി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആസ്ത്രേലിയക്ക് ബെത്ത് മൂണിയുടെ അര്‍ധശതകമാണ് തുണയായത്. മൂണി 54 പന്തില്‍ 71 റണ്‍സെടുത്തപ്പോള്‍ 26 റണ്‍സുമായി ആഷ്ലി ഗാര്‍ഡ്നറും, അത്രതന്നെ റണ്ണുമായി മെഗ് ലാന്നിങ്ങും ഉറച്ച പിന്തുണ നല്കി. ഏഴ് പന്തില്‍ 18 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ സ്കോര്‍ 150 കടത്തിയത് റേച്ചല്‍ ഹെയ്നസ് ആണ്. ഇന്ത്യയ്ക്കുവേ@ണ്ടി ദീപ്തി ശര്‍മയും രാജേസ്വരി ഗെയ്ക്ക്വാദും രണ്ട@ുവിക്കറ്റുവീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ സ്മൃതി മന്ധാനയ്ക്ക് പിന്തുണ നല്കാന് ഇന്ത്യന്‍ കളിക്കാര്‍ക്ക് കഴിഞ്ഞില്ല. മന്ധാന 37 പന്തില്‍ 66 റണ്‍സുമായി തിളങ്ങി. ഷെഫാലി വര്‍മ(10), റിച്ച ഘോഷ്(17), ഹര്‍മന്‍പ്രീത് കൗര്‍(14), ദീപ്തി ശര്‍മ(10), താനിയ ഭാട്ടിയ(11) എന്നിവരാണ് രണ്ട@ക്കം കടന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."