ദേവസ്വം ബോര്‍ഡിന്റെ കൈവശം തെളിവില്ലെന്ന് അംഗങ്ങള്‍
പത്തനംതിട്ട: ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്നതിന് ദേവസ്വം ബോര്‍ഡിന്റെ കൈവശം കണക്കുകളോ തെളിവുകളോ ഇല്ലെന്ന് ബോര്‍ഡ് അംഗങ്ങളായ കെ.പി ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവര്‍ പറഞ്ഞു.
51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ശരിയായിരിക്കാം. അതിന് ബോര്‍ഡിന്റെ പക്കല്‍ തെളിവില്ല. സര്‍ക്കാര്‍ കണക്ക് അവിശ്വസിക്കേണ്ട കാര്യമില്ല. ഈ യുവതികളാരും പ്രചാരണത്തിനുവേണ്ടി വന്നവരാകില്ല.
അതിനാലാകും പുറത്തറിയാതിരുന്നത്. യഥാര്‍ഥ ഭക്തര്‍ തൊഴുത് വഴിപാടും നടത്തിപ്പോകും. അവരെ ആരും അറിയില്ല. കണക്കെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് സംവിധാനങ്ങള്‍ ഒന്നുമില്ല. സര്‍ക്കാര്‍ പട്ടിക പ്രകാരം സുപ്രിംകോടതി വിധി നടപ്പായി എന്നാണ് കരുതേണ്ടത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ഇവിടെ വരാം. ദര്‍ശനം നടത്താമെന്നും അവര്‍ പറഞ്ഞു. ഇത്രയും പേര്‍ എപ്പോള്‍ വന്നെന്ന ചോദ്യത്തിന് പുലര്‍ച്ചെ വന്നുകാണുമെന്നായിരുന്നു ഇവരുടെ പ്രതികരണം. അതേസമയം, സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച കണക്കില്‍ വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം നിര്‍വാഹകസമിതി ജനറല്‍ സെക്രട്ടറി പി.എന്‍ നാരായണ വര്‍മ രംഗത്തെത്തി. കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലം സത്യമാകണം. ഇതു സത്യവാങ്മൂലമാണെന്ന് കരുതുന്നില്ല. ഓണ്‍ലൈനില്‍ ദര്‍ശനത്തിനു ബുക്ക് ചെയ്ത സ്ത്രീകളുടെ പട്ടികയാകാം. 10നും 50നും മധ്യേയുള്ള യുവതികള്‍ ആകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."