തീരദേശ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം
കരുനാഗപ്പള്ളി: തീരദേശ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ജനം ദുരിതത്തില്‍. കായലില്‍ നിന്നുള്ള വേലിയേറ്റം മൂലം ഉപ്പ് വെള്ളം കരയിലേക്ക് അടിച്ച് കയറുന്നതോടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് വെള്ളത്തില്‍ ഉപ്പുരസം കലരുന്നതിനാല്‍ ശുദ്ധജലത്തിനായി തീരദേശവാസികള്‍ നെട്ടോട്ടമോടുകയാണ്. വേനല്‍ കടിനമായതോടെ ഭൂഗര്‍ഭ ജലനിരപ്പ് ഭയാനകമാം വിധം താഴ്ന്നതോടെ വാട്ടര്‍ അതോറിറ്റിയുടെ പല ട്യൂബ് വെല്ലുകളിലും പമ്പിങ്ങ് സമയവും കുറച്ചിട്ടുണ്ട്. ഇതോടെ കുടിവെള്ളത്തിന്റെ വിതരണവും കുറഞ്ഞിരിക്കുകയാണ്.
രാത്രികാലങ്ങളില്‍ നാട്ടുകാര്‍ കാത്തിരുന്ന് ലൈന്‍ പൈപ്പില്‍ നിന്നും ശേഖരിക്കുന്ന വെള്ളത്തില്‍ ഉപ്പുരസം കൂടിയായതോടെ ഭക്ഷണം പാകം ചെയ്യാനും കഴിയുന്നില്ല. കുലശേഖരപുരം, ക്ലാപ്പന, വള്ളിക്കാവ്, ആലു കടവ്, തുറയില്‍ കുന്ന്, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണ്. ഇപ്പോള്‍ ജനം സ്വകാര്യ കുടിവെള്ള നിര്‍മാണ കമ്പനികളെയാണ് ആശ്രയിക്കുന്നത്.
തീരദേശ മേഘലയില്‍ ജലവിതരണം നടത്തുന്ന ഓച്ചിറ കുടിവെള്ള പദ്ധതിയ്ക്കായി ജലം ശേഖരിക്കുന്ന അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് കുറയുകയും ആറ്റിലേക്ക് ഉപ്പുവെള്ളം കയറുന്നതുമാകാം കുടിവെളളത്തില്‍ ഉപ്പു കലരാന്‍ ഇടയായതെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."