മനുഷ്യക്കടത്ത് നിര്‍ണായകമായി ശ്രീലങ്കന്‍ വംശജരുടെ മൊഴി
ദീപക്കിനെയും പ്രഭുവിനെയും കയറ്റാതിരുന്നത് ബോട്ടില്‍ ആളധികമായതിനാല്
കൊടുങ്ങല്ലൂര്‍: മനുഷ്യക്കടത്ത് അന്വേഷണത്തില്‍ പൊലിസിന് തുമ്പായി ബോട്ടില്‍ നിന്ന് അവസാന നിമിഷം ഒഴിവാക്കപ്പെട്ട ശ്രീലങ്കന്‍ വംശജരായ ദീപക്കും പ്രഭുവും. കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ പത്മരാജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയ ഇരുവരില്‍ നിന്നും എറണാകുളം അഡ്മിനിസ്ട്രേഷന് ഡിവൈ.എസ്.പി സോജന് മൊഴിയെടുത്തു.
കൈയകലത്ത് നിന്നും ദീപക്കിന് നഷ്ടമായത് കുടിയേറ്റ സ്വപ്നം മാത്രമല്ല, സ്വന്തം കുടുംബം കൂടിയാണ്.ന്യൂസിലന്‍ഡിലേക്ക് പോകാനായി ഏജന്റ് മുഖേന ഡല്‍ഹിയില്‍ നിന്നും മുനമ്പത്തെത്തിയ ദീപക് ഉള്‍പ്പെടെയുള്ളവര്‍ ബോട്ട് പുറപ്പെടുന്ന നിമിഷത്തില്‍ പുറന്തള്ളപ്പെടുകയായിരുന്നു. ആളധികമാണെന്ന കാരണത്താല്‍ ദീപക്, പ്രഭു എന്നിവര്‍ ഉള്‍പ്പെടെയുള്ള ഇരുപതോളം പേരെ പുറത്താക്കി ബോട്ട് യാത്ര തിരിച്ചു. പ്രഭുവിനെ ബോട്ടില്‍ നിന്നും ചവിട്ടി വീഴ്ത്തുകയായിരുന്നു. എന്നാല്‍ ദീപകിന്റെ ഭാര്യയും പറക്കമുറ്റാത്ത കുഞ്ഞും ബോട്ടിലകപ്പെടുകയും ചെയ്തു.
ശ്രീലങ്കന്‍ തമിഴര്‍ താമസിക്കുന്ന ഡല്‍ഹിയിലെ മദഗിരി അംബേദ്കര്‍ കോളനിയില്‍ നിന്നും ദീപകും കുടുംബവുമുള്‍പ്പെടെ നൂറോളം പേരാണ് രവീന്ദ്രന് എന്ന ഏജന്റ് മുഖേന മുനമ്പത്ത് എത്തിയത്. മുതിര്‍ന്നവര്‍ക്ക് ഒന്നര ലക്ഷം രൂപയായിരുന്നു യാത്രാ നിരക്ക്. കുട്ടികള്‍ക്ക് യാത്ര സൗജന്യവും.
ബോട്ടിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ ഭാരമാകാതിരിക്കാനാണ് ഏജന്റുമാര്‍ ഏതാനും പേരെ ഒഴിവാക്കിയത്. ഇതേ കാരണത്താലാണ് കുറെ ബാഗുകള്‍ കൊടുങ്ങല്ലൂരില്‍ ഉപേക്ഷിക്കുകയും ചെയ്തത്. ഡല്‍ഹിയില്‍ നിന്നും എത്തിയ നൂറംഗ സംഘം ഗുരുവായൂരില്‍ ലോഡ്ജുകളില്‍ താമസിച്ചിരുന്നു. ഇവിടെ നിന്നാണ് സംഘം ചോറ്റാനിക്കരയിലേക്ക് പോയത്. മദഗിരി കോളനിയില്‍ താമസിക്കുന്ന രവീന്ദ്രനാണ് കോളനിവാസികളെ രാജ്യം വിടാന്‍ പ്രേരിപ്പിച്ചത്. പ്രധാന ഏജന്റായ ശ്രീകാന്തും ഒപ്പം രവീന്ദ്രനും ബോട്ടില്‍ പോയവരിലുള്പ്പെടുന്നുണ്ട്. മറ്റൊരു ഏജന്റായ ശെല്വന് ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ് നിഗമനം.
താമസിക്കാന്‍ വീടും പ്രതിമാസം മൂന്ന് ലക്ഷം രൂപ ശമ്പളവുമായിരുന്നു കുടിയേറ്റക്കാര്‍ക്ക് വാഗ്ദാനം. ഈ മോഹന വാഗ്ദാനം വിശ്വസിച്ചാണ് 47 ദിവസത്തെ കടല്‍യാത്രയ്ക്ക് 230തിലധികം പേര് ഇറങ്ങിപ്പുറപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച
crime
• 2 months agoപുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി
Kerala
• 2 months ago'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്
Kerala
• 2 months agoഎസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്
Kerala
• 2 months agoആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം
Kerala
• 2 months agoന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 months ago'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ
National
• 2 months agoമൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala
• 2 months agoപട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍
International
• 2 months agoമാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ
Kerala
• 2 months ago'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള് വിതരണം ചെയ്ത് ബി.ജെ.പി എം.എല്‍.എ
National
• 2 months agoമദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും
National
• 2 months agoമാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്കി സിദ്ദിഖ്
Kerala
• 2 months agoമഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 months agoകോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്നാട് സ്വദേശി മരിച്ചു
Kerala
• 2 months agoസിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു
International
• 2 months agoഎന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര് അറസ്റ്റില്‍
National
• 2 months agoയുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം
uae
• 2 months ago'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്
2024ലെ പെന്‍ പിന്റര്‍ പുരസ്കാരം ഏറ്റുവാങ്ങി പുരസ്ക്കാര തുക ഫലസ്തീന്