നാദാപുരത്ത് അനധികൃത
കെട്ടിട നിര്‍മാണത്തിനെതിരേ നടപടി
നാദാപുരം: പഞ്ചായത്തില്‍ വര്‍ധിച്ചു വരുന്ന അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ നോട്ടിസ് നല്കി. നിയമാനുസൃത അനുമതി വാങ്ങാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെട്ടിടങ്ങള്ക്കെതിരേയാണ് നടപടിക്കുള്ള നോട്ടിസ് നല്‍കിയിരിക്കുന്നത്.
ഇതിനായി പ്രത്യേകം നിയമിച്ച ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തുകയും ക്രമക്കേടുകള്‍ കണ്ടെണ്ടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി.
അനധികൃത നിര്‍മാണ പ്രവൃത്തികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൊളിച്ചു മാറ്റണമെന്ന് നോട്ടിസില്‍ പറയുന്നു. കല്ലാച്ചി മൈലാഞ്ചി ഫൂട്വെയര്,നാദാപുരത്തെ അല്മസാക്കിന് ടെക്സ്റ്റൈല്‍സ്, ജംബോ ഇലക്ട്രോണിക്സ്, ക്ലാസിക് ടൈല്‍സ്, നുനു സാരീസ് എന്നീ കെട്ടിടങ്ങള്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. നേരത്തെ അനധികൃത കെട്ടിട നിര്‍മാണത്തിനെതിരേ പഞ്ചായത്ത് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയും പ്രത്യേക സംഘം നാദാപുരത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച ധാരാളം കെട്ടിടങ്ങള്‍ വേറെയുമുണ്ടെണ്ടന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."